ന്യൂഡല്‍ഹി: കഴിഞ്ഞ സാമ്പത്തികവര്‍ഷം ദേശീയ പാര്‍ട്ടികള്‍ക്കു മൊത്തം ലഭിച്ച വരുമാനത്തിന്റെ 75 ശതമാനവും കേന്ദ്രം ഭരിക്കുന്ന ബിജെപിക്ക് ലഭിച്ചതായി അസോസിയേഷന് ഫോര്‍ ഡെമോ ക്രാറ്റിക് റൈറ്റ്സിന്റെ (എഡിആര്‍) റിപ്പോര്‍ട്ടില്‍ പറയുന്നു. 6 ദേശീയ പാര്‍ട്ടികള്‍ക്ക് ലഭിച്ചത് 5,820.9 കോടി രൂപയാണ്. ഇതില്‍ 4,340.47 കോടി രൂപയും ലഭിച്ചത് ബി ജെപിക്കാണ്. രണ്ടാമതുള്ള കോണ്‍ഗ്രസിന് ലഭിച്ചതാകട്ടെ 1,225.11 കോടി രൂപ മാത്രമാണ്. കഴിഞ്ഞ വര്‍ഷത്തെ വരുമാനം ( ബ്രാക്കറ്റില്‍ 2022-23 വര്‍ഷത്തെ വരുമാനം) – ബിജെപി 4,340.47 കോടി രൂപ. (2,360.8) . കോണ്‍ഗ്രസ്: 1,225.11 (452.3) . സിപിഎം: 167.63 (141.6) . ആം ആദ്മി പാര്‍ട്ടി: 64.77 (85.17) . ബിഎസ്പി: 22.68 (29.2) . നാഷനല്‍ പീപ്പിള്‍സ് പാര്‍ട്ടി: 22.68 ലക്ഷം (7.5 കോടി)
