
ദിവസവും രാവിലെ ചൂട് നാരങ്ങാവെള്ളം കുടിക്കുന്ന ശീലം അടുത്തിടെ ഏറെ പ്രചാരം നേടിയ ഒന്നാണ്. ദഹനം മെച്ചപ്പെടുത്തുന്നതുള്‍പ്പെടെ നിരവധി ആരോഗ്യഗുണങ്ങളാണ് ഇതിനുള്ളത്. ദിവസവും രാവിലെ ചൂട് നാരങ്ങാവെള്ളം കുടിച്ചാല്‍ ശരീരത്തിന് എന്ത് സംഭവിക്കും എന്നറിയാം. നാരങ്ങയിലടങ്ങിയ വൈറ്റമിന്‍ സി ആരോഗ്യകരമായ ചര്‍മം പ്രദാനം ചെയ്യും. നാരങ്ങയിലെ ആന്റിഓക്സിഡന്റുകള്‍ ചര്‍മത്തിനുണ്ടാകുന്ന ക്ഷതം തടയുകയും കൊളാജന്റെ ഉല്പാദനത്തിന് സഹായിക്കുകയും ചെയ്യും. ചര്‍മത്തിലുണ്ടാകുന്ന പാടുകളും ചുളിവുകളും അകറ്റും. ചര്‍മത്തിന്റെ വരള്‍ച്ച (dryness) അകറ്റി ചര്‍മം തിളങ്ങാന്‍ സഹായിക്കുന്നു.
മെച്ചപ്പെട്ട ദഹനം
ദഹനത്തിന് സഹായകം. ദഹനക്കേടും വയറു കമ്പിക്കലും ഉള്ളവര്‍ക്ക് ചൂട് നാരങ്ങാവെള്ളം കുടിക്കുന്നത് ആശ്വാസമേകും. ദഹനവ്യവസ്ഥയുടെ ആരോഗ്യം മെച്ചപ്പെടുത്താന്‍ ദിവസവും ചൂട് നാരങ്ങാവെള്ളം കുടിക്കുന്നതിലൂടെ സാധിക്കും.
ശരീരഭാരം കുറയ്ക്കുന്നു
ഇളംചൂടുള്ള നാരങ്ങാവെള്ളം വിശപ്പ് അകറ്റാന്‍ സഹായിക്കും. ഇതുമൂലം ഭക്ഷണം നിയന്ത്രിക്കാനും സാധിക്കും. അനാവശ്യമായി ലഘുഭക്ഷണം കഴിക്കുന്ന ശീലം ഇല്ലാതാക്കാനും ഇതുമൂലം സാധിക്കും.
പിഎച്ച് ലെവല്‍ ബാലന്‍സ് ചെയ്യുന്നു
നാരങ്ങാവെള്ളം അമ്ലഗുണമുള്ളതാണ്. പിഎച്ചിന്റെ അളവ് നിയന്ത്രിക്കാന്‍ നാരങ്ങാവെള്ളം സഹായിക്കും. ഊര്‍ജനില, ശരീരഭാരം, സൗഖ്യം ഇവയ്ക്കെല്ലാം പിഎച്ചിന്റെ സന്തുലനം ആവശ്യമാണ്. ആരോഗ്യം നിലനിര്‍ത്താന്‍ ഇത് സഹായിക്കുന്നു.
മനോനില മെച്ചപ്പെടുത്തുന്നു
രാവിലെ ഇളംചൂടുള്ള നാരങ്ങാവെള്ളം കുടിച്ച് ദിവസം തുടങ്ങുന്നത് മനോനിലയും ഊര്‍ജവും മെച്ചപ്പെടുത്തും. ശരീരത്തില്‍ ജലാംശം നിലനിര്‍ത്തുന്നത് ബൗദ്ധികപ്രവര്‍ത്തനവും മെച്ചപ്പെടുത്തും.
വൈറ്റമിന്‍ സി
വൈറ്റമിന്‍ സി യുടെ കലവറയാണ് നാരങ്ങ. രോഗപ്രതിരോധശക്തി വര്‍ധിപ്പിക്കാന്‍ ഇത് സഹായിക്കും. വൈറ്റമിന്‍ സിയുടെ പതിവായ ഉപയോഗം ജലദോഷവും മറ്റ് അണുബാധകളും അകറ്റുന്നു.
ശ്വാസത്തെ പുതുതാക്കുന്നു
ശ്വാസത്തിന് നവോന്മേഷമേകാന്‍ ചൂടു നാരങ്ങാവെള്ളത്തിന് കഴിവുണ്ട്. നാരങ്ങയിലെ സിട്രിക് ആസിഡ്, വായിലെ ബാക്ടീരയകളെ ഇല്ലാതാക്കുന്നു. ശ്വാസദുര്‍ഗന്ധം ഉണ്ടാക്കുന്ന സംയുക്തങ്ങളെ കുറയ്ക്കാനും സാധിക്കുന്നു.
ഇത്രയും ഗുണങ്ങളുണ്ടെങ്കിലും വെറുംവയറ്റില്‍ നാരങ്ങവെള്ളം കുടിക്കുന്നത് അത്ര നല്ല പ്രവണതയല്ലെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്. എന്തെങ്കിലും കഴിക്കുകയോ കുടിക്കുകയോ ചെയ്ത ശേഷം നാരങ്ങവെള്ളം കുടിക്കുന്നതാണ് നല്ലത്. ആരോഗ്യവിദഗ്ധന്റെ നിര്‍ദേശപ്രകാരം ഇത് ശീലമാക്കുന്നതാണ് ഉചിതം.