കൊച്ചി: എൻസിപിയുടെ സംസ്ഥാന സമ്മേളനം ഇന്ന് വൈകുന്നേരം 3 മണിക്ക് എറണാകുളം രാജേന്ദ്ര മൈതാനിയിൽ നടക്കും. എൻസിപി ദേശീയ പ്രസിഡന്റും മഹാരാഷ്ട്ര ഉപമുഖ്യമന്ത്രിയുമായ അജിത് പവാർ, വർക്കിങ് പ്രസിഡന്റ് പ്രഫുൽ പട്ടേൽ, ദേശീയ ജനറൽ സെക്രട്ടറിയും വക്താവുമായ ബ്രിജ്മോഹൻ ശ്രീവാസ്തവ തുടങ്ങിയവർ സംസ്ഥാന സമ്മേളനത്തിൽ പങ്കെടുക്കും. വൈകുന്നേരം ഹൈക്കോടതി പരിസരത്തു നിന്നും ആരംഭിക്കുന്ന പ്രകടനത്തോടെയാണ് സമ്മേളനത്തിന് തുടക്കം കുറിക്കുക.
ഐക്യ – ഐശ്വര്യ കേരളം സൃഷ്ടിക്കണമെങ്കിൽ സംസ്ഥാനത്ത് സമൂലമായ മാറ്റങ്ങൾ ഉണ്ടാക്കിയേതീരൂവെന്ന ബോധ്യങ്ങൾ ഉയർത്തി സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തിൽ രാഷ്ട്രീയ വിശദീകരണ യാത്ര സംഘടിപ്പിച്ചിരുന്നു. ജനങ്ങളുമായി സംവദിച്ചുകൊണ്ട് 140 നിയോജകമണ്ഡലങ്ങളിലൂടെ മലയോര, ഹൈവേ, തീരദേശ മേഖലകളിലെ 250 കേന്ദ്രങ്ങളിലൂടെയാണ് രാഷ്ട്രീയ വിശദീകരണ യാത്ര പര്യടനം നടത്തിയത്. യാത്രയുടെ ഭാഗമായി സാമൂഹിക സാംസ്കാരിക രംഗങ്ങളിലെ പ്രമുഖരുമായി സംസ്ഥാന പ്രസിഡന്റ് എൻ എ മുഹമ്മദ് കുട്ടി വിവിധ ഇടങ്ങളിൽ കൂടിക്കാഴ്ച നടത്തിയിരുന്നു. കേരളം മാറും, മാറിയേ തീരൂ.. ആര് മാറ്റും…? എന്ന ചോദ്യം ഉയർത്തിയാണ് രാഷ്ട്രീയ വിശദീകരണ യാത്ര പൂർത്തീകരിക്കപ്പെട്ടത്.
.
