ഇന്ന് സൗദി അറേബ്യ സ്ഥാപകദിനം ആഘോഷിക്കുകയാണ്. ഭരണാധികാരി സല്മാന് രാജാവിന്റെ നിര്‍ദേശപ്രകാരം 2022 മുതല്‍ ഫെബ്രുവരി 22-നാണ് സൗദി അറേബ്യ സ്ഥാപക ദിനം ആചരിക്കുന്നത്. ഗോത്രങ്ങളും നാട്ടുരാജ്യങ്ങളുമായി ഭിന്നിച്ചു നിന്നിരുന്ന രാജ്യത്തെ ഒരു കുടക്കീഴില് കൊണ്ടുവന്നതിന്റെ സ്മരണ പുതുക്കുകയാണ് രാജ്യം. ഇമാം മുഹമ്മദ് ബിന്‍ സഊദ് ആണ്1727 ഫെബ്രുവരിയില്‍ ആദ്യമായി സൗദി അറേബ്യക്ക് രൂപം നല്‍കിയത്. ആ ഒത്തുചേരലിന്റെ ഓര്‍മയ്ക്കായാണ് സ്ഥാപക ദിനം ആഘോഷിക്കുന്നത്. സ്ഥാപകദിനത്തോടനുബന്ധിച്ച് രാജ്യത്ത് ഇന്ന് പൊതു അവധിയാണ്
വിപുലമായ ആഘോഷ പരിപാടികളാണ് സ്ഥാപക ദിനത്തോടനുബന്ധിച്ച് സൗദിയില്‍ സംഘടിപ്പിക്കുന്നത്. സൈനിക പരേഡ്, വെടിക്കെട്ട്, ഡ്രോണ്‍ ഷോ, ലൈറ്റ് ഷോ, സംഗീത പരിപാടികള്‍, കലാ വിരുന്നുകള്‍, സാംസ്കാരിക സമ്മേളനങ്ങള്‍, പ്രദര്‍ശനങ്ങള്‍, കായിക മത്സരങ്ങള്‍, ഷോപ്പിംഗ് ഫെസ്റ്റിവല്‍ തുടങ്ങി പല പരിപാടികളും രാജ്യത്തുടനീളം ഉണ്ടാകും. പ്രധാന നഗരങ്ങളില്‍ റോഡുകളും കെട്ടിടങ്ങളും പച്ച ലൈറ്റുകളും ദേശീയ പതാകകളും കൊണ്ട് അലങ്കരിച്ചു. സൗദിയില്‍ ഇന്ന് പൊതു അവധിയാണ്.
