തീപൊള്ളും വിലയുമായി കുതിച്ച സ്വര്‍ണവിലയിൽ ഇന്ന് ഇടിവ്. സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ ഇന്ന് നേരിയ കുറവ് രേഖപ്പെടുത്തി. ഒരു പവന് സ്വര്‍ണത്തിന് 360 രൂപയും ഒരു ഗ്രാം സ്വര്‍ണത്തിന് 45 രൂപയും കുറഞ്ഞു. ഇതോടെ ഒരു പവന് സ്വര്‍ണത്തിന് 64200 രൂപയും ഗ്രാം ഒന്നിന് 8025 രൂപയും എന്ന നിരക്കിലാണ് ഇന്നത്തെ വില്‍പ്പന. അതേസമയം വെള്ളിവിലയില്‍ ഇന്നും മാറ്റമില്ലാതെ തുടരുകയാണ്. ഗ്രാമിന് 108 രൂപയിലാണ് ഇന്ന് വില്‍പ്പന നടക്കുന്നത്. കഴിഞ്ഞ മാസം 22നാണ് പവന് വില ആദ്യമായി അറുപതിനായിരം കടന്നത്.
