തിരുവനന്തപുരം:പാലക്കാട് എലപ്പുള്ളിയില്‍ ഡിസ്റ്റിലറി തുടങ്ങുന്നതിനെതിരെ കഴിഞ്ഞദിവസം വരെ ശക്തമായ നിലപാട് എടുത്ത സിപിഐ, ആര്‍ജെഡി തുടങ്ങിയ എല്‍ഡിഎഫ് ഘടകകക്ഷികള്‍ നിലപാട് മാറ്റിയിരിക്കുകയാണ്. എല്‍ഡിഎഫ് യോഗത്തില്‍ ഇതേക്കുറിച്ച് ഒരക്ഷരം ഈ പാര്‍ട്ടികള്‍ ഒരക്ഷരം ഉരിയാടിയിട്ടില്ല. കഴിഞ്ഞ ദിവസം വരെ അതിതീവ്ര നിലപാട് എടുത്തവര്‍ക്കാണ് ഈ മാറ്റം വന്നിരിക്കുന്നത്.
ഒയാസിസ് കമേഴ്സ്യല്‍ പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്ഥാപനത്തിന്റെ സാമ്പത്തിക ശക്തി ഈ സംഭവത്തോടെ കൃത്യമായി തെളിഞ്ഞിരിക്കുകയാണെന്ന്
രമേശ് ചെന്നിതല ആരോപിച്ചു
സിപിഎമ്മിന്റെ പ്രത്യേക താല്പര്യത്തിന്റ കാരണവും ഇതുവഴി വ്യക്തമായിരിക്കുകയാണ്. ജനങ്ങള്‍ ശക്തമായി തന്നെ ഇതിനെ എതിര്‍ത്തു തോല്പിക്കുമെന്നും രമേശ് ചെന്നിത്തല പറഞ്ഞു.
2018 ല്‍ ഇത്തരമൊരു ശ്രമംയുഡി എഫ് ചെറുത്തു തോല്പിച്ചതാണ് എലപ്പുള്ളിയില്‍ ജനങ്ങള്‍ക്ക് കുടിവെള്ള ക്ഷാമം ഉണ്ട്. കൃഷിക്കു പോലും വെള്ളമില്ല. വര്‍ഷം രണ്ടു കൃഷി എന്നത് ജലദൗര്‍ലഭ്യം മൂലം ഒറ്റത്തവണയായി കുറഞ്ഞിരിക്കുന്നു. അത്തരമൊരു സ്ഥലത്ത് വന്‍ ജലഉപഭോഗമുള്ള ഡിസ്റ്റിലറി എന്നത് ജനവിരുദ്ധമായ ആശയമാണെന്നും ചെന്നിത്തല കൂട്ടിച്ചേർത്തു.
ഡല്‍ഹി മദ്യക്കേസില്‍ പെട്ട കമ്പനിയെയാണ് സിപിഎം ആനയിച്ചു കൊണ്ടു വന്നിരിക്കുന്നത്.
വിദ്യഭ്യാസ സ്ഥാപനങ്ങള്‍ തുടങ്ങാന്‍ എന്ന വ്യാജേനെയാണ് സ്ഥലം വാങ്ങിയത്. .
ഈ വിഷയം ഘടകകക്ഷികള്‍ അറിയാതെയാണ് മന്ത്രിസഭാ യോഗത്തില്‍ അജണ്ടയായി പ്രത്യക്ഷപ്പെട്ടത്.
മറ്റൊരു വകുപ്പുമായും കൂടി ആലോചിച്ചിട്ടില്ല എന്നു വിവരാവകാശപ്രകാരം ലഭിച്ച കാബിനറ്റ് നോട്ടില്‍ വ്യക്തമായി പറയുന്നുണ്ടെങ്കിലും മന്ത്രി ഈ വിഷയത്തില്‍ കളവ് ആവര്‍ത്തിക്കുകയാണ്.
പുതുതായി ഡിസ്റ്റലറികള്‍ തുടങ്ങുന്നതിനെതിരെ 1999 ല്‍ ഒരു എക്സിക്യുട്ടീവ് .ഓര്‍ഡർ പുറപ്പെടുവിച്ചിരുന്നു. ആ ഉത്തരവ് ഇപ്പോഴും നിയമപരമായി നിലനില്ക്കുന്നു. ഈ സാഹചര്യത്തില്‍ എല്ലാ പഠനങ്ങളെയും ശുപാര്‍ശകളെയും മറി കടന്ന് മന്ത്രിസഭ ഇത്തരത്തില്‍ അനുമതി നല്‍കിയതിനു പിന്നില്‍ വന്‍ അഴിമതിയല്ലാതെ മറ്റൊന്നുമല്ലെന്നും ചെന്നിത്തല പറഞ്ഞു.
