സർക്കാരിന്റെ ബ്രൂവറി ആരംഭിക്കാനുള്ള മന്ത്രിസഭാ തീരുമാനത്തെ ശക്തമായി എതിര്‍ക്കുന്നുവെന്നും ഒരു കാരണവശാലും ആരംഭിക്കാന്‍ സമ്മതിക്കില്ലെന്നും പ്രതിപക്ഷ നേതാവ് വി ഡി സതീശന്. വിഷയത്തില്‍ മുഖ്യമന്ത്രിയുമായി സംവാദത്തിന് തയാറെന്നും വി ഡി സതീശന് പറഞ്ഞു. സ്ഥലവും തിയതിയും സര്‍ക്കാരിന് തീരുമാനിക്കാമെന്നും അദ്ദേഹം പറഞ്ഞു. താന്‍ ഇതുവരെ ആരെയും വെല്ലുവിളിച്ചിട്ടെന്നും അദ്ദേഹം പറഞ്ഞു.
സാധാരണ എകെജി സെന്ററില്‍ വിളിച്ചുവരുത്തിയാണ് സിപിഐയെ അപമാനിക്കുന്നതെന്നും ഇത്തവണ എം.എന്‍ സ്മാരകത്തില്‍ പോയി മുഖ്യമന്ത്രി അവരെ അപമാനിച്ചു. ബ്രൂവറിക്ക് കോള കമ്പനിയെക്കാള്‍ വെള്ളം ആവശ്യമാണ്. മലമ്പുഴയില്‍ ആവശ്യത്തിന് വെള്ളമില്ലെന്നും എത്ര വെള്ളം ആവശ്യമാണെന്ന് ഒയാസിസ് പറഞ്ഞിട്ടില്ലെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.
ഒയാസിസ് വിഷയത്തിൽ ഞങ്ങളെ ബോധ്യപ്പെടുത്താന്‍ നടക്കുന്ന എക്സൈസ് മന്ത്രി ആദ്യം അദ്ദേഹത്തിന്റെ ഇടതു മുന്നണിയിലെ കക്ഷികളെ ബോധ്യപ്പെടുത്തട്ടെ. സിപിഐ മുഖ്യമന്ത്രിക്ക് കീഴടങ്ങി. അവരുടെ ആസ്ഥാനത്ത് വച്ചാണ് അവരുടെ തീരുമാനത്തിനെതിരായ നിലപാട് മുഖ്യമന്ത്രി എടുത്തതെന്നും വി ഡി സതീശന് വ്യക്തമാക്കി.
