സംസ്ഥാനത്ത് ഇന്ത്യാ സഖ്യം യാഥാർഥ്യമായെന്നും കേരളത്തിലെ പ്രതിപക്ഷം സർക്കാരിന്റെ ബി ടീം ആണെന്നന്നും ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. ശശി തരൂർ വിഷയത്തിലാണ് സുരേന്ദ്രന്റെ പ്രതികരണം. തിരിച്ചറിയാനാകാത്ത വിധം സമാന സ്വഭാവമുള്ളവരായി ഭരണപക്ഷവും പ്രതിപക്ഷവും ഒന്നായി മാറി. ദിശാബോധം നഷ്ടപ്പെട്ട പ്രതിപക്ഷമാണുള്ളതെന്നും സുധാകരൻ പറഞ്ഞു.
പ്രതിപക്ഷ ധർമ്മം എന്തെന്ന് അറിയാൻ കഴിയാത്തവരായി പ്രതിപക്ഷം മാറി. ശശിതരൂർ മാത്രമല്ല വി ഡി സതീശനും അതുതന്നെയാണ് ചെയ്യുന്നത്. രാജ്യത്ത് സ്റ്റാർട്ടപ്പുകൾ വർദ്ധിച്ചത് കേരള സർക്കാരിന്റെ പ്രയത്നഫലമായല്ല, കേന്ദ്രസർക്കാരിന്റെ പ്രവർത്തനങ്ങളുടെ ഫലമായാണ്. ബജറ്റിൽ സ്റ്റാർട്ട് അപ്പുകൾക്കുള്ള പലിശരഹിത വായ്പ 20 കോടിയായി വർധിപ്പിച്ചു. ഭരണകക്ഷി പോലും അവകാശപ്പെടാത്ത കാര്യമാണ് ശശി തരൂർ പറഞ്ഞത്. കേരളത്തിൽ സ്റ്റാർട്ടപ്പുകളെ സഹായിക്കാൻ സംസ്ഥാന സർക്കാർ എന്താണ് ചെയ്യുന്നതെന്നും സുരേന്ദ്രൻ ചോദിച്ചു.
