പാതിവില തട്ടിപ്പ് കേസ് പ്രതി അനന്തു കൃഷ്ണൻ 21 അക്കൗണ്ടുകളിലൂടെ ഇതുവരെ വാങ്ങിയത് 143.5 കോടി രൂപ എന്ന് ക്രൈംബ്രാഞ്ച്. പ്രതിയുടെ ഇരുപത്തിയൊന്ന് അക്കൗണ്ടുകളിൽ പണം വന്നു. സംസ്ഥാനത്ത് അറുപതിനായിരം രൂപ വീതം 20,163 പേരിൽ നിന്ന് വാങ്ങിയെന്നും ക്രൈംബ്രാഞ്ച് കസ്റ്റഡി അപേക്ഷയിൽ പറഞ്ഞു. പ്രതിയെ രണ്ട് ദിവസത്തേക്ക് മൂവാറ്റുപുഴ കോടതി പൊലീസേ കസ്റ്റഡിയിൽ വിട്ടു.
56,000 രൂപ വീതം 425 പേരിൽ നിന്ന് വാങ്ങി. കൂടുതൽ പണം വാങ്ങിയതിനെ കുറിച്ച് അന്വേഷണം നടത്തണമെന്നും കസ്റ്റഡി അപേക്ഷയിൽ ക്രൈംബ്രാഞ്ച് ആവശ്യപ്പെട്ടു. കേസുമായി ബന്ധപ്പെട്ട രേഖകൾ കടത്തിക്കൊണ്ടുപോയി എന്നും ക്രൈം ബ്രാഞ്ച് കസ്റ്റഡി അപേക്ഷയിൽ പറയുന്നു
ക്രൈം ബ്രാഞ്ചിന്റെ ആവശ്യം ഏഴു ദിവസത്തേക്ക് കസ്റ്റഡിയിൽ വേണമെന്നായിരുന്നു. എന്നാൽ നേരത്തെ പോലീസ് കസ്റ്റഡിയിൽ കൂടുതൽ ദിവസം ചോദ്യം ചെയ്തത് ആണ് എന്ന് കോടതി പറഞ്ഞു. അന്വേഷണവുമായി സഹകരിക്കുമെന്ന് അനന്തുകൃഷ്ണൻ പറഞ്ഞു.
