ന്യൂഡൽഹി- ഡൽഹിയിൽ പുലർച്ചെ 5.30 ന് ഭൂചലനം അനുഭവപ്പെട്ടു. റിക്ടർ സ്കെയിലിൽ 4.0 രേഖപ്പെടുത്തിയ ശക്തമായ ഭൂചലനമാണ് അനുഭവപ്പെട്ടത്. ഡൽഹി ഉൾപ്പെടെ ഉത്തരേന്ത്യയിലെമ്പാടും ഭൂചലനത്തിന്റെ പ്രകമ്പനങ്ങൾ അനുഭവപ്പെട്ടു.
ഡൽഹി, നോയിഡ , ഗ്രേറ്റർ നോയിഡ , ഗാസിയാബാദ് എന്നിവിടങ്ങളിലാണ് പ്രധാനമായും ഭൂചലനം അനുഭവപ്പെട്ടത്. ശക്തമായ പ്രകമ്പനമാണ് അനുഭവപ്പെട്ടത്.സംഭവത്തിന്റെ കൂടുതൽ വിവരങ്ങൾ പുറത്തുവരുന്നതേയുള്ളൂ നിലവിൽ അത്യാഹിതങ്ങൾ ഒന്നും റിപ്പോർട്ട് ചെയ്തിട്ടില്ല .
പ്രഭവ കേന്ദ്രം ഡൽഹി ആണെന്നാണ് വിവരങ്ങൾ. ഭൂചലനത്തെ തുടർന്ന് പരിഭ്രാന്തരായ ആളുകൾ തുറക്കായ സ്ഥലത്തേക്ക് മാറി. ഡൽഹിയിൽ 5 കിലോമീറ്റർ ആഴത്തിലാണ് ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം എന്നാണ് നാഷണൽ സെൻറർ ഫോർ സീസ്മോളജി അറിയിച്ചിരിക്കുന്നത്. ഡൽഹിയും സമീപപ്രദേശങ്ങളും ഭൂകമ്പ സാധ്യത മേഖലയിൽ ഉൾപ്പെടുന്ന സ്ഥലങ്ങളാണ്.
