പാലക്കാട് : പുലര്‍ച്ചെ മൂന്ന് മണിയോടെ പാലക്കാട് ജില്ലാ ആശുപത്രിയിൽ തീപിടുത്തമുണ്ടായി. ഐസിയുവിലുണ്ടായിരുന്നവരെയും രോഗികളെയും മാറ്റിയതോടെ വന്‍ ദുരന്തമാണ് ഒഴിവായത്. ആശുപത്രിയിലെ നഴ്സുമാരുടെ ചേയ്ഞ്ചിങ് റൂം, മരുന്ന് സൂക്ഷിക്കുന്ന സ്ഥലം എന്നിവിടങ്ങളിൽ ഉണ്ടായ തീപിടിത്തം ഫയര്‍ഫോഴ്സ് എത്തി പൂര്‍ണമായും അണച്ചു. ഷോര്‍ട്ട് സെര്‍ക്യൂട്ടെന്ന് പ്രാഥമിക നിഗമനം. ആര്‍ക്കും പരുക്കില്ല.
തീപടര്‍ന്നതിനെ തുടര്‍ന്ന് സമീപത്തെ വനിത വാര്‍ഡുകളിലുണ്ടായിരുന്ന രോഗികളെ ഉള്‍പ്പെടെ മാറ്റിയിരുന്നു. വനിതകളുടെ വാർഡിൽ നാൽപ്പത്തി എട്ടും സർജിക്കൽ ഐ.സി.യു.വിൽ പതിനൊന്നും രോഗികളാണുണ്ടായിരുന്നത്.
