ന്യൂയോർക്ക്: അമേരിക്ക നാടുകടത്തുന്ന അനധികൃത ഇന്ത്യൻ കുടിയേറ്റക്കാരുടെ പട്ടികയിലെ രണ്ടാം സംഘം ഇന്ന് രാത്രി 10 മണിക്ക് അമൃത്സറിൽ എത്തും. അനധികൃത കുടിയേറ്റക്കാരുടെ രണ്ടാം പട്ടികയിലും ഏറെയുള്ളത് പഞ്ചാബിൽ നിന്നുള്ളവരാണ്. ഇന്ന് എത്തിക്കുന്ന 119 പേരിൽ 67 പേരും പഞ്ചാബികളാണെന്നാണ് വിവരം. ഹരിയാനയിൽ നിന്ന് 33, ഗുജറാത്തിൽ നിന്ന് 8, ഉത്തർ പ്രദേശിൽ നിന്ന് 3, ഗോവ, മഹാരാഷ്ട്ര, രാജസ്ഥാൻ എന്നിവിടങ്ങളിൽ നിന്ന് 2 വീതവും ഒരു ഹിമാചൽ സ്വദേശിയും, ഒരു ജമ്മു സ്വദേശിയുമാണ് ഇന്ന് ഇന്ത്യയിലെത്തുക. ഇക്കുറിയും സൈനിക വിമാനത്തിൽ തന്നെയാണ് ഇന്ത്യാക്കാരെ എത്തിക്കുന്നതെന്നാണ് വിവരം.
