കൊല്ലം – കൊല്ലം കുളത്തൂപ്പുഴ ഓയില്‍ ഫാം എസ്റ്റേറ്റിലുണ്ടായ തീപിടിത്തത്തില്‍ ബോധപൂര്‍വം തീ ഇട്ടതെന്ന് സംശയം. ഇതിനായി പ്രദേശത്തെ സിസിടിവി ദൃശ്യങ്ങള്‍ പൊലീസ് ശേഖരിക്കും.
പ്രദേശത്ത് 75 ഏക്കറിലധികം തീ പടര്‍ന്നുവെന്നാണ് പ്രാഥമിക വിലയിരുത്തല്‍. തീ പടര്‍ന്ന മേഖലകളില്‍ 18000 എണ്ണപനകള് ഉണ്ട്. ജില്ലാ കലക്ടറുടെ നിര്‍ദേശ പ്രകാരം പുനലൂര്‍ ആര്‍ടിഒ ആണ് തീപിടുത്തം അന്വേഷിക്കുന്നത്. പൂര്‍ണമായും കത്തി നശിച്ച എണ്ണപ്പനകളുടെ കണക്കെടുപ്പും ഇന്ന് നടക്കും.
അതേസമയം തീപിടുത്തം നിയന്ത്രണവിധേയമായി. വിവിധ സ്റ്റേഷനുകളില്‍ നിന്ന് പത്തോളം ഫയര്‍ യൂണിറ്റുകള്‍ എത്തിയാണ് തീ അണച്ചത്. കണ്ടന്‍ചിറ എണ്ണപ്പന തോട്ടത്തിലെ തീപിടിത്തം പുലര്‍ച്ചയോടെയാണ് അണച്ചത്. സമീപത്തെ മാഞ്ചിയം പ്ലാന്റേഷനിലും തീ പടര്‍ന്നെങ്കിലും വനവകുപ്പും ഫയര്‍ഫോഴ്സും ചേര്‍ന്ന് അണച്ചു.
