വയനാട് എംപി പ്രിയങ്ക ഗാന്ധി വരുന്ന വിവരം അറിയാത്തതും പ്രിയങ്ക പങ്കെടുത്ത പരിപാടികൾ അറിയിക്കാത്തതിലും മലപ്പുറം ജില്ലാ യുഡിഎഫ് നേതൃത്വത്തിന് അതൃപ്തി. കഴിഞ്ഞ രണ്ട് ദിവസങ്ങളിൽ പ്രിയങ്ക ഗാന്ധി മലപ്പുറത്ത് പങ്കെടുത്ത പരിപാടികൾക്ക് മലപ്പുറം ജില്ലാ യുഡിഎഫ് കൺവീനറും ചെയർമാനും കാണത്തതിനെ തുടർന്ന് മാധ്യമപ്രവർത്തകർ ചോദിച്ചപ്പോഴാണ് ഇങ്ങനെയൊരു പരിപാടിയുണ്ടെന്ന് ആരും അറിയിച്ചില്ലെന്ന് ഇരുവരും പരസ്യമായി പ്രതികരിച്ചത്.
പ്രിയങ്ക ഗാന്ധി വരുന്ന വിവരം അറിയിച്ചില്ലെന്ന് ജില്ലാ കൺവീനർ അഷറഫ് കൊക്കൂർ പറഞ്ഞു. പ്രിയങ്കയുടെ പരിപാടിയിൽ കൺവീനറും ചെയർമാൻ പിടി അജയ്മോഹനും പങ്കെടുത്തിരുന്നില്ല. മൂന്ന് ദിവസത്തെ സന്ദർശനത്തിനായാണ് പ്രിയങ്ക കേരളത്തിലെത്തിയത്. വയനാട്, മലപ്പുറം, കോഴിക്കോട് ജില്ലകളിലെ ബൂത്തുതല നേതാക്കന്മാരുടെ കണ്‍വെന്‍ഷനുകളിലും പ്രിയങ്ക ഗാന്ധി പങ്കെടുത്തു.
