സംസ്ഥാനത്ത് രാവിലെ കൂടിയ സ്വര്‍ണ വില മണിക്കൂറുകള്‍ക്കകം കുറഞ്ഞു. ഇന്ന് രാവിലെ സ്വര്‍ണ വില പവന് 640 രൂപ വര്‍ധിച്ച് 64,480 രൂപയിലും ഗ്രാമിന് 50 രൂപ കൂടി 8,060 രൂപയിലുമെത്തി. എന്നാല്‍ രണ്ട് മണിക്കൂറിന് ശേഷം പവന് 400 രൂപ കുറഞ്ഞ് 64,080 രൂപയിലെത്തി.
ഡോളറിനെതിരെ രൂപയുടെ മൂല്യം മെച്ചപ്പെട്ടതാണ് വില കുറയാന്‍ കാരണം. ഇന്നലെ ഡോളറിനെതിരെ 87.94 എന്ന നിലവാരത്തിലേക്ക് വീണ രൂപ ഇന്ന് കാര്യമായ മുന്നേറ്റമുണ്ടാക്കിയിരുന്നു. രണ്ട് വര്‍ഷത്തിന് ശേഷമുള്ള ഏറ്റവും വലിയ നേട്ടത്തോടെ 86.63 നിലവാരത്തിലേക്ക് ഡോളര്‍ തിരിച്ചെത്തി. കറന്‍സിയുടെ മൂല്യം ഇടിയുന്നത് തടയാന്‍ വിപണിയില്‍ കേന്ദ്ര ബാങ്ക് നടത്തിയ ഇടപെടലാണ് കരുത്തായത്.
