ലഹരി കേസിൽ നടൻ ഷൈൻ ടോം ചാക്കോയെ എറണാകുളം അഡീ. സെഷൻസ് കോടതി വെറുതെ വിട്ടു. 2015 ജനുവരി 30 നാണ് കൊക്കയ്നുമായി പിടിയിലാകുന്നത്. കൊച്ചി കടവന്ത്രയിലെ ഫ്ളാറ്റിൽ നടത്തിയ റെയ്ഡിലാണ് നടൻ ഷൈൻ ടോം ചാക്കോയും മോഡലുകളും പിടിയിലാവുന്നത്.
അഡീഷണൽ സെഷൻസ് കോടതിയിൽ 2018 ഒക്ടോബറിലായിരുന്നു വിചാരണ ആരംഭിച്ചത്. കേരളത്തിലെ ആദ്യത്തെ കൊക്കെയ്ൻ കേസായിരുന്നു ഇത്. ആകെ 8 പ്രതികളായിരുന്നു. കേസിലുണ്ടായിരുന്നത്. ഷൈൻ ടോം ചാക്കോയ്ക്കുവേണ്ടി അഭിഭാഷകൻ രാമൻ പിള്ള കോടതിയിൽ ഹാജരായി.
രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ രാത്രി പന്ത്രണ്ട് മണിക്ക് നടത്തിയ റെയ്ഡിലാണ് ഷൈൻ ടോം ചാക്കോയും മോഡലുകളായ മറ്റ് പേരും പിടിയിലാകുന്നത്.
