തിരുവനന്തപുരം നെയ്യാറ്റിൻകരയിൽ യുവതിയെ ആൺ സുഹൃത്ത് വീട്ടിൽ കയറി വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ചു. നെയ്യാറ്റിൻകര വെൺപകലിൽ ഉച്ചയ്ക്ക് ആയിരുന്നു സംഭവം. യുവതിയുടെ ആൺ സുഹൃത്തായ നെയ്യാറ്റിൻകര കൊടങ്ങാവിള സ്വദേശിയാണ് ആക്രമണം നടത്തിയത്.
സൂര്യഗായത്രി മാത്രം വീട്ടിൽ ഉണ്ടായിരുന്നപ്പോഴായിരുന്നു ആക്രമണം . ഫോണിൽ സുഹൃത്തിനോട് സംസാരിച്ചുകൊണ്ടിരിക്കെയാണ് വെട്ടിപ്പരിക്കേൽപ്പിച്ചത്.വെട്ടി പരിക്കേൽപ്പിച്ച ശേഷം യുവതിയെ പ്രതി നെയ്യാറ്റിൻകര ആശുപത്രിയിൽ ഉപേക്ഷിച്ചു. ബൈക്കിൽ കെട്ടിവച്ചാണ് യുവതിയെ പ്രതി നെയ്യാറ്റിൻകര ആശുപത്രിയിൽ എത്തിച്ചത്. സൂര്യഗായത്രിക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. കാലിനും കൈക്കും തലക്കും വെട്ടേറ്റിട്ടുണ്ട്. ടെറസിന് മുകളിൽ വച്ചാണ് ആദ്യം വെട്ടിയത്. യുവതിയെ നെയ്യാറ്റിൻകര ആശുപത്രിയിൽ നിന്ന് മെഡിക്കൽ കോളേജിലേക്ക് മാറ്റി.
