പാലക്കാട് എലപ്പുള്ളിയിൽ മദ്യ നിർമ്മാണ ശാലയ്ക്കായി ഒയാസിസ് കമ്പനി നൽകിയ ഭൂമി തരംമാറ്റ അപേക്ഷ തള്ളി. എലപ്പുള്ളിയിലെ ഡാറ്റാ ബാങ്കിൽ ഉൾപ്പെട്ട ഭൂമി ആയതിനാലാണ് പാലക്കാട് ആര്‍ഡിഒ അപേക്ഷ തള്ളിയത്. നാല് ഏക്കറിൽ നിർമ്മാണ പ്രവർത്തനത്തിന് ഇളവ് വേണമെന്നും ഭൂവിനിയോഗ നിയമത്തിൽ ഇളവ് വേണമെന്നുമായിരുന്നു ഒയാസിസ് കമ്പനിയുടെ ആവശ്യം.
കൃഷി സ്ഥലം ഒഴിവാക്കിസർക്കാരിന് സമർപ്പിച്ച മാസ്റ്റർ പ്ലാൻ അതനുസരിച്ചാണ് നിന്ന് പ്രാഥമിക അനുമതി ലഭിച്ചത്. ഏതൊക്കെ കൃഷിയിടം എന്ന് കൃത്യമായി മാർക്ക് ചെയ്തിരുന്നുവെന്നും കൃഷിസ്ഥലത്ത് യാതൊരു നിർമ്മാണ പ്രവർത്തനവും നടത്തില്ലെന്നും കമ്പനി പറയുന്നു. എലപ്പുള്ളിയിൽ 24 ഏക്കർ ഭൂമിയാണ് ഒയാസിസ് കമ്പനി വാങ്ങിയത്.
