സംസ്ഥാന ബജറ്റ് അവതരണത്തിൽ വിഴിഞ്ഞം തുറമുഖം 2028 ൽ പൂർത്തിയാക്കുമെന്ന് ധനമന്ത്രി കെ.എൻ ബാലഗോപാൽ. വിഴിഞ്ഞത്തെ ബൃഹത്തായ കയറ്റുമതി ഇറക്കുമതി തുറമുഖമായി മാറ്റുമെന്നും വിഴിഞ്ഞം അനുബന്ധ വികസനത്തിന് കൂടുതൽ ശ്രദ്ധ നൽകുമെന്നും ധനമന്ത്രി പറഞ്ഞു. വിഴിഞ്ഞം പദ്ധതിയ്ക്ക് കേന്ദ്രം നൽകേണ്ട തുക കൂടി സംസ്ഥാനം ചെലവഴിച്ചു. വിഴിഞ്ഞത്തെ പ്രധാന ട്രാൻൻഷിപ്മെന്റ് തുറമുഖമാക്കുമെന്നും ഇതിനായി ബൃഹദ് പദ്ധതികൾ ബജറ്റിൽ പ്രഖ്യാപിച്ചിട്ടുണ്ട്. വിഴിഞ്ഞത്തെ പ്രധാന വ്യവസായ ഇടനാഴിയാക്കി മാറ്റും. കയറ്റുമതിയുടെയും ഇറക്കുമതിയുടെയും പ്രധാന കേന്ദ്രമായി വിഴിഞ്ഞത്തെ വളർത്തും. കോവളം ബേക്കൽ ഉൾനാടൻ ജല ഗതാഗത ഇടനാഴി ഉണ്ടാക്കും. ഉൾനാടൻ ജലഗതാഗത വികസനത്തിന് കിഫ്ബി 500 കോടി നൽകുമെന്നും എൻഎച്ച് 66, പുതിയ ഗ്രീൻ ഫീൽഡ് ദേശീയപാത എന്നിവ വിഴിഞ്ഞം വികസന പദ്ധതിയുടെ ഭാഗമായി നിർമ്മിക്കും ധനമന്ത്രി കെഎൻ ബാലഗോപാൽ അറിയിച്ചു.
