രണ്ടാം പിണറായി സർക്കാരിൻ്റെ സമ്പൂർണ്ണ ബജറ്റിൻ്റെ അവതരണം ധനമന്ത്രി കെ. എൻ ബാലഗോപാൽ നിയമസഭയിൽ തുടരുന്നു. മുണ്ടക്കൈ-ചൂരല്‍മലയ്ക്ക് പുനരധിവാസ പദ്ധതിക്ക് ആദ്യഘട്ട സഹായമായി 750 കോടി അനുവദിച്ചു. സിഎംഡിആര്‍എഫ് , സിഎസ്ആര്‍, എസ്ഡിഎംഎ, കേന്ദ്രഗ്രാന്റ്, പൊതു സ്വകാര്യമേഖലയില്‍ നിന്നുളള ഫണ്ട്, സ്പോണ്‍സര്‍ഷിപ്പ് എന്നിവ പുനരധിവാസത്തിനായി ഉപയോഗിക്കും. അധികമായി ആവശ്യമായ ഫണ്ട് നല്‍കുമെന്ന് ധനമന്ത്രി ബജറ്റില്‍ വ്യക്തമാക്കി. സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പള പരിഷ്കരണ കുടിശ്ശികയുടെ രണ്ട് ഗഡു ഈ സാമ്പത്തിക വര്‍ഷമുണ്ടാകും.
