രണ്ടാം പിണറായി സർക്കാരിൻ്റെ അവസാന സമ്പൂർണ്ണ ബജറ്റ് അവതരണം നിയമസഭയിൽ ആരംഭിച്ചു. നിയമസഭയിൽ ധനമന്ത്രി കെ എൻ ബാലഗോപാൽ ബജറ്റ് അവതരിപ്പിച്ചു തുടങ്ങി. വരാനിരിക്കുന്ന തദ്ദേശ – നിയമസഭാ തിരഞ്ഞെടുപ്പിന് മുൻപുള്ള അവസാന സമ്പൂർണ്ണ ബജറ്റ് ആയതിനാൽ ജനപ്രിയ ബജറ്റ് ആകുമെന്നാണ് ഏവരുടെയും പ്രതീക്ഷ. മുണ്ടക്കൈ-ചൂരൽമല പുനരധിവാസം, വിഴിഞ്ഞം പദ്ധതി, ക്ഷേമപെന്ഷന് ഉയര്‍ത്തല്‍ തുടങ്ങി നിരവധി പ്രതീക്ഷകളാണ് ബജറ്റിലുള്ളത്. . നേരത്തെ പിണറായി സർക്കാർ ക്ഷേമപെൻഷൻ 2500 രൂപയാക്കുമെന്ന വാഗ്ദാനം ഇക്കുറി നടപ്പിലാക്കുമോ എന്നതാണ് പ്രധാനം.
