ചാനൽ ചർച്ചയിലെ വിദ്വേശ പരാമർശത്തിൽ പിസി ജോർജിൻ്റെ മുൻകൂർ ജാമ്യാപേക്ഷ കോട്ടയം ജില്ലാ സെക്ഷൻസ് കോടതി തള്ളി. ഈരാറ്റുപേട്ട പൊലീസാണ് വിദ്വേഷ പരാമർശത്തിൽ പിസി ജോർജിനെതിരെ കേസെടുത്തത്. മതസ്പർദ്ധ വളർത്തൽ, കലാപ ആഹ്വാനം തുടങ്ങിയ വകുപ്പുകൾ ചുമത്തിയാണ് കേസ്. പിസി ജോർജിൻ്റെ പരാമർശത്തിൽ വ്യാപകമായി വിമർശനം ഉയർന്നിരുന്നു. ചാനൽ ചർച്ചയിലെ വിദ്വേഷ പരാമർശത്തിൽ യൂത്ത് ലീഗിന്റെ പരാതിയിലാണ് പൊലീസ് കേസെടുത്തത്. ജാമ്യ ഹർജി തള്ളിയ സാഹചര്യത്തിൽ പിസി ജോർജ് ഹൈക്കോടതിയെ സമീപിക്കും. നാളെ ഹൈക്കോടതിയിൽ ജാമ്യ അപേക്ഷ നൽകാനാണ് തീരുമാനം.
