സംസ്ഥാനത്ത് വീണ്ടും കാട്ടാനയുടെ ആക്രമണം. മറയൂരിൽ ഉണ്ടായ കാട്ടാന ആക്രമണത്തില്‍ ഒരാള്‍ക്ക് ദാരുണാന്ത്യം. ചെമ്പക്കാട് സ്വദേശി വിമൽ ആണ് മരിച്ചത്. ചിന്നാര്‍ വന്യജീവി സങ്കേതത്തിലാണ് സംഭവം. ഒന്‍പത് പേരടങ്ങുന്ന സംഘം ഫയര്‍ ലൈന്‍ ഇടാന്‍ കാട്ടില്‍ പോയതായിരുന്നു. രണ്ട് സ്ത്രീകളും സംഘത്തിലുണ്ടായിരുന്നു. കൂട്ടത്തിൽ ഏറ്റവും പിറകിലായിരുന്നു വിമൽ. പാഞ്ഞെടുത്ത ആന വിമലിനെ ചുഴറ്റി എറിയുകയായിരുന്നു എന്നാണ് കൂടെ ഉണ്ടായവരുടെ പ്രതികരണം. ഉടന്‍ വിമലിനെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല.
