റാഗിംഗ് പരാതിയിൽ കോഴിക്കോട് മെഡിക്കൽ കോളജിലെ 11 എം.ബി.ബി.എസ്. വിദ്യാർത്ഥികൾക്ക് സസ്പെൻഷൻ. മെഡിക്കൽ കോളജ് ഹോസ്റ്റലിൽ വച്ച് ജൂനിയർ വിദ്യാർത്ഥികളെ റാഗ് ചെയ്തു എന്നായിരുന്നു പരാതി. രണ്ടാം വർഷ വിദ്യാർത്ഥികൾക്ക് എതിരെയാണ് നടപടി.
മെഡിക്കൽ കോളജ് പ്രിൻസിപ്പൽ നിയോഗിച്ച അഞ്ചംഗ സമിതിയുടെ അന്വേഷണത്തിന് പിന്നാലെയാണ് നടപടി. സമിതിയുടെ റിപ്പോർട്ട് മെഡിക്കൽ കോളജ് പൊലീസിന് കൈമാറി. റിപ്പോർട്ട് പരിശോധിച്ച ശേഷം തുടർ നടപടിയെന്ന് മെഡിക്കൽ കോളജ് പൊലീസ് അറിയിച്ചു
