ബജറ്റിൽ കേരളത്തിന് കേന്ദ്ര സഹായം നൽകുന്നതുമായി ബന്ധപ്പെട്ട് , കേരളം പിന്നാക്കമാണെന്ന് പ്രഖ്യാപിച്ചാൽ കൂടുതൽ കേന്ദ്ര സഹായം നൽകാമെന്ന പരാമർശത്തിൽ മലക്കം മറിഞ്ഞ് കേന്ദ്രമന്ത്രി ജോർജ് കുര്യൻ. കൂടുതൽ വിഹിതം വേണമെങ്കിൽ ധനകാര്യ കമ്മീഷനെ സമീപിക്കണമെന്നാണ് താൻ പറഞ്ഞതെന്നും മാനദണ്ഡങ്ങൾ പാലിച്ചാൽ കേന്ദ്ര സർക്കാർ അതനുസരിച്ച് പ്രവർത്തിക്കുമെന്നും ജോർജ് കുര്യൻ പറഞ്ഞു.
സംസ്ഥാന സർക്കാർ കൂടുതൽ വിഹിതം ആവശ്യപ്പെടുന്നുണ്ട്. ഇപ്പോൾ കേരളത്തിന് 1.9 ശതമാനം മാത്രം വിഹിതമാണ് ലഭിക്കുന്നത്. കൂടുതൽ വിഹിതം ലഭിക്കാനുള്ള മാനദണ്ഡങ്ങൾ പാലിച്ചാൽ കേന്ദ്ര സർക്കാർ അതനുസരിച്ച് പ്രവർത്തിക്കുമെന്നും ജോർജ് കുര്യൻ. കേരളം പിന്നാക്കം ആണെന്ന് ആദ്യം പ്രഖ്യാപിക്കൂ അപ്പോൾ സഹായം കിട്ടുമെന്ന കേന്ദ്രമന്ത്രിയുടെ പരാമർശം വിവാദത്തിനിടയാക്കിയിരുന്നു.
