കൈ വിരലിന് പരിക്കേറ്റതിനെ തുടർന്ന് ഇന്ത്യൻ ക്രിക്കറ്റ് താരം സഞ്ജു സാംസണിന് വിശ്രമം. മുംബൈയിൽ നട
ത്തിയ പരിശോധനയിലാണ് താരത്തിന് മൂന്നാഴ്ചത്തെ വിശ്രമം നിർദേശിച്ചത്. ഇംഗ്ലണ്ടിനെതിരായ ട്വന്റി- ട്വന്റി പരമ്പരയിലെ അവസാന മത്സരത്തിലാണ് സഞ്ജുവിന് പരിക്കേറ്റത്. മുംബൈ വാംഖഡൈ സ്റ്റേഡിയത്തിൽ നടന്ന അഞ്ചാമത്തെയും അവസാനത്തെയും മത്സരത്തിലാണ് ജോഫ്രാ ആർച്ചറിന്റെ പന്ത് കൈവിരലിന് കൊണ്ട് താരത്തിന് പരിക്കേറ്റത്. മത്സരത്തിൽ മികച്ച തുടക്കം ലഭിച്ച ശേഷം പരിക്കേറ്റ താരത്തിന് പ്രഥമ ശുശ്രൂഷ നൽകിയെങ്കിലും തൊട്ടടുത്ത ഓവറിൽ പുറത്താകുകയായിരുന്നു.
കഴിഞ്ഞ ട്വന്റി- ട്വന്റി മത്സരങ്ങളിൽ സെഞ്ച്വറികളോടെ മികച്ച പ്രകടനം കാഴ്ച്ച വെച്ചാണ് ഇംഗ്ലണ്ടിനെതിരെ സഞ്ജു കളിക്കാനിറങ്ങിയത്. എന്നാൽ അഞ്ച് മത്സരങ്ങളിലും നിരാശയായിരുന്നു ഫലം. ഇതിനു പിന്നാലെയാണ് സഞ്ജുവിന് പരിക്കും പറ്റിയിരിക്കുന്നത്.
