സംസ്ഥാന സർക്കാരിന് മുനമ്പത്ത് ജുഡീഷ്യൽ കമ്മീഷനെ നിയമിക്കാൻ അധികാരമുണ്ടോയെന്ന് ഹൈക്കോടതി. മുനമ്പം വിഷയത്തിൽ വഖഫ് സംരക്ഷണ സമിതിയുടെ ജുഡീഷ്യൽ കമ്മീഷനെ നിയോഗിച്ചത് ചോദ്യം ചെയ്തുള്ള ഹർജികൾ പരിഗണിക്കവെയാണ് ഹൈക്കോടതി ചോദ്യമുയർത്തിത്. ജുഡീഷ്യല്‍ കമ്മീഷന് മുനമ്പത്തേത് വഖഫ് വസ്തുവകയല്ലെന്ന് കണ്ടെത്താനാകുമോയെന്നും ട്രൈബ്യൂണിലിന്റെ പരിഗണനയിലിരിക്കുന്ന വിഷയത്തില്‍ കമ്മീഷനെ നിയോഗിക്കാനാകുമോയെന്നും കുടിയൊഴിപ്പിക്കല്‍ ഭീഷണി നേരിടുന്നവരുടെ കൈയ്യിലുള്ള രേഖകളുടെ നിയമസാധുതയെന്തെന്നും ഹൈക്കോടതി ചോദിച്ചു.
ഹൈക്കോടതിയുടെ ചോദ്യങ്ങൾക്ക് മുനമ്പത്തെ ജനങ്ങള്‍ നേരിടുന്ന പ്രശ്നങ്ങള്‍ പഠിക്കാനാണ് ജുഡീഷ്യല്‍ കമ്മീഷനെന്ന് സര്‍ക്കാര്‍ മറുപടി നൽകി. മുനമ്പത്തെ വഖഫ് വസ്തുവക സര്‍ക്കാരിന് ഏറ്റെടുക്കാനാകും മുനമ്പത്തെ ജനങ്ങള്‍ക്ക് ഭൂമി ഉടമസ്ഥതയ്ക്ക് മതിയായ രേഖകളുണ്ടെന്നും നിയമപരമായ രേഖകളുള്ളവരുടെ അവകാശം സംരക്ഷിക്കുകയാണ് ലക്ഷ്യമെന്നും സര്‍ക്കാര്‍ കോടതിയെ അറിയിച്ചു.
ഭൂമി ഏറ്റെടുക്കാന്‍ സര്‍ക്കാരിന് നിയമപരമായി അധികാരമെന്ന് ഹൈക്കോടതി വ്യക്തമാക്കി. സംസ്ഥാന സര്‍ക്കാരിന്റെ ശ്രമം കൈയ്യേറ്റക്കാരെ സഹായിക്കാനാണെന്ന് വഖഫ് സംരക്ഷണ വേദി പറഞ്ഞു. ഭൂമിയുടെ അവകാശത്തില്‍ വഖഫ് ട്രൈബ്യൂണല്‍ തീരുമാനമെടുത്തിട്ടുണ്ടെന്നും ഇതിന്മേല് കമ്മീഷനെ അന്വേഷണത്തിന് നിയോഗിക്കാന്‍ സര്‍ക്കാരിന് അധികാരമില്ലെന്നും ഹര്‍ജിക്കാര്‍ ഹൈക്കോടതിയിൽ ചൂണ്ടിക്കാട്ടി.
