വഖഫ് ബില്ലിൽ ചർച്ച ആവശ്യപ്പെട്ട് ലോക്സഭയിൽ മുസ്ലിം ലീഗ് എംപിമാർ അടിയന്തര പ്രമേയത്തിന് നോട്ടീസ് നൽകി. മുസ്ലിം ലീഗ് എം.പിമാരായ ഇ ടി മുഹമ്മദ് ബഷീർ, ഡോ. എം പി അബ്ദു സമദ് സമദാനി, നവാസ് ഗനി എന്നിവരാണ് നോട്ടീസ് നൽകിയത്. ജെപിസി ബിൽ കൈകാര്യം ചെയ്ത രീതിയിലും ജെപിസി അധ്യക്ഷന്റെ നിലപാടിൽ പ്രതിഷേധിച്ചുമാണ് നോട്ടീസ് നൽകിയിരിക്കുന്നത്. വഖഫ് ബില്ലിന്മേലുള്ള സംയുക്ത പാർലമെന്ററി സമിതി (ജെപിസി) റിപ്പോർട്ട് സ്പീക്കർ ഇന്ന് പാർലമെന്റിൽ വെക്കും.
