നിരൂപക പ്രശംസ നേടിയ ‘ആയിരത്തൊന്നു നുണകള്‍’ എന്ന ചിത്രത്തിന് ശേഷം, താമര്‍ രചനയും സംവിധാനവും നിര്‍വഹിക്കുന്ന ആസിഫ് അലി ചിത്രത്തിന്റെ ടൈറ്റില്‍ പുറത്തുവിട്ടിരിക്കുകയാണ് അണിയറക്കാർ. ‘സര്‍ക്കീട്ട്’ എന്നാണ് ചിത്രത്തിന്റെ പേര്. 2025 ഏപ്രിലില്‍ റിലീസിനൊരുങ്ങിയിരിക്കുന്ന ചിത്രം അജിത് വിനായക ഫിലിംസിന്റെ ബാനറില്‍ വിനായക അജിത് ആണ് നിര്‍മ്മിക്കുന്നത് . അജിത് വിനായക ഫിലിംസ് തന്നെയാണ് ചിത്രം തീയേറ്ററുകളിലെത്തിക്കുന്നതും. പൂര്ണ്ണമായുംയുഎഇ, ഷാര്‍ജ, റാസല്‍ ഖൈമ, ഫുജൈറ തുടങ്ങിയ ഗള്‍ഫ് രാജ്യങ്ങളിലാണ് 40 ദിവസം കൊണ്ട് ‘സര്‍ക്കീട്ട്’ ചിത്രീകരിച്ചത്. അജിത് വിനായക ഫിലിംസ് നിര്‍മ്മിക്കുന്ന എട്ടാമത്തെ ചിത്രമാണിത്.
ആസിഫ് അലി നായകനായെത്തുന്ന ചിത്രത്തില്‍ ദിവ്യ പ്രഭ ആണ് നായികാ വേഷം ചെയ്തിരിക്കുന്നത്. ദീപക് പറമ്പോള്‍, ബാലതാരം ഓര്ഹാന്, രമ്യ സുരേഷ്, പ്രശാന്ത് അലക്സാണ്ടര്‍, സ്വാതിദാസ് പ്രഭു, ഗോപന് അടാട്ട്, സിന്‍സ് ഷാന്‍ എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രധാന താരങ്ങള്‍. താമര്‍ ഒരുക്കിയ ആദ്യ ചിത്രമായ ‘ആയിരത്തൊന്നു നുണകള്‍’ ഒ. ടി. ടി പ്ലാറ്റ്ഫോമായ സോണിലിവിലൂടെയാണ് റിലീസ് ചെയ്തത്. ചിത്രം അന്താരാഷ്ട്ര ചലച്ചിത്രോത്സവമായ ഐ.എഫ്.എഫ്.കെയില്‍ പ്രദര്‍ശിപ്പിക്കുകയും ശ്രദ്ധിക്കപ്പെടുകയും ചെയ്തിരുന്നു.
