കലാഭവൻ നവാസും അദ്ദേഹത്തിന്റെ ഭാര്യ രഹനയും പ്രധാന വേഷങ്ങളിൽ എത്തുന്ന ചിത്രമാണ് ‘ഇഴ’ . നവാഗതനായ സിറാജ് റെസ സംവിധാനം ചെയ്യുന്ന ഇഴയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തുവിട്ടിരിക്കുകയാണ് അണിയറക്കാർ. ചിത്രത്തിന്റെ കഥ,തിരക്കഥ, സംഭാഷണം രചിച്ചിരിക്കുന്നതും സിറാജ് റെസ ആണ്. നടൻ ആസിഫ് അലിയുടെ സോഷ്യൽ മീഡിയ പേജിലൂടെയാണ് പോസ്റ്റർ പുറത്തുവിട്ടത്. രഹന ഏറെ നാളുകൾക്ക് ശേഷം നായികയായിട്ട് മലയാള സിനിമയിലേക്ക് തിരിച്ചു വരുന്നു എന്ന ഒരു പ്രത്യേകത കൂടി ഈ ചിത്രത്തിനുണ്ട്. ജീവിതത്തിലെന്ന പോലെ തന്നെ ഈ സിനിമയിലും ഭാര്യ ഭർത്താക്കന്മാരായിട്ടാണ് ഇരുവരും അഭിനയിക്കുന്നത്. കൂടാതെ നിരവധി പുതുമുഖങ്ങളും ചിത്രത്തിൽ അണി നിരക്കുന്നുണ്ട്. ആലുവ,പെരുമ്പാവൂർ,തുരുത്ത്,തട്ടുപാറ തുടങ്ങിയ പ്രദേശങ്ങൾ ആയിരുന്നു ചിത്രീകരണം നടന്നത്. നടൻ ഉണ്ണിമുകുന്ദനും സംവിധായകൻ നാദിർഷയും ചേർന്ന് അനൗൺസ് ചെയ്ത ചിത്രത്തിന്റെ ടൈറ്റിൽ പോസ്റ്റർ ഇതിനോടകം തന്നെ ഏറെ ശ്രദ്ദ നേടിയിരുന്നു. സലാം ക്രിയേഷൻസിന്റെ ബാനറിൽ സലീം മുതുവമ്മൽ ആണ് ചിത്രം നിർമ്മിച്ചിരിക്കുന്നത് ഈ ചിത്രത്തിലെ ഗാനങ്ങൾക്ക് രചനയും, സംഗീതവും നിർവഹിച്ചിരിക്കുന്നത് സംവിധായകനായ സിറാജ് റെസ തന്നെയാണ്. ജനുവരി 24 ന് ചിത്രം പ്രേക്ഷകരിലേക്ക് എത്തും.
