ദേഹോപദ്രവം, സാമ്പത്തിക ചൂഷണം, നിര്‍ബന്ധിത ഗര്‍ഭച്ഛിദ്രം അടക്കം; എംഎല്‍എയുടെ കാര്യത്തില്‍ പാര്‍ട്ടിക്ക് ഉത്തരവാദിത്വമില്ലെന്ന് ഡി.സി.സി
പാലക്കാട്:
ബലാത്സംഗ കേസില്‍ അറസ്റ്റ് ചെയ്യപ്പെട്ട മുന്‍ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അദ്ധ്യക്ഷനും പാലക്കാട് എംഎല്‍എയുമായ രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ പാര്‍ട്ടിക്ക് യാതൊരു ഉത്തരവാദിത്വവുമില്ലെന്ന് വ്യക്തമാക്കി കോണ്‍ഗ്രസ് നേതൃത്വം രംഗത്തെത്തി. എംഎല്‍എ സ്ഥാനത്ത് തുടരണമോ എന്നത് രാഹുല്‍ തന്നെ തീരുമാനിക്കേണ്ട കാര്യമാണെന്ന് ഡി.സി.സി അദ്ധ്യക്ഷന്‍ എ. തങ്കപ്പന് പറഞ്ഞു.
പാര്‍ട്ടിയില്‍ നിന്ന് നേരത്തെ പുറത്താക്കിയ വ്യക്തിയായതിനാല്‍ രാഹുലിന്റെ കാര്യങ്ങളില്‍ കോണ്‍ഗ്രസിന് നിയന്ത്രണമില്ലെന്നും, ഈ വിഷയം പാര്‍ട്ടിയെ ഒരു തരത്തിലും ബാധിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
ഇതിനിടെ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എക്കെതിരായ മൂന്നാമത്തെ പീഡന പരാതിയുടെ വിശദാംശങ്ങള്‍ പുറത്തുവന്നു. പരാതിയില്‍ ദേഹോപദ്രവം, സാമ്പത്തിക ചൂഷണം, നിര്‍ബന്ധിത ഗര്‍ഭച്ഛിദ്രം അടക്കമുള്ള ഗുരുതര ആരോപണങ്ങളാണ് ഉള്‍പ്പെട്ടിരിക്കുന്നത്. ആദ്യ കൂടിക്കാഴ്ചയില്‍ തന്നെ രാഹുല്‍ അതിക്രൂരമായി ബലാത്സംഗം ചെയ്തുവെന്നും തുടര്‍ന്ന് പല ഘട്ടങ്ങളിലായി സാമ്പത്തികമായി ചൂഷണം നടത്തിയുവെന്നും അതിജീവിതയുടെ മൊഴിയില്‍ പറയുന്നു.
ഭീഷണിപ്പെടുത്തി പലപ്പോഴായി രാഹുല്‍ പണം കൈക്കലാക്കിയതായും, ചെരുപ്പ് വാങ്ങാനെന്ന പേരില്‍ പതിനായിരം രൂപ യുവതിയില്‍നിന്ന് വാങ്ങിയതായും പരാതിയില്‍ പറയുന്നു. യുവതിയുടെ ആഢംബര വാച്ച് കൈവശപ്പെടുത്തി, സൗന്ദര്യവര്‍ധക വസ്തുക്കള്‍ വാങ്ങിപ്പിക്കാന്‍ നിര്‍ബന്ധിച്ചുവെന്നും മൊഴിയിലുണ്ട്.
വിവാഹബന്ധത്തില്‍ പ്രശ്നങ്ങള്‍ നിലനിന്നിരുന്ന സമയത്താണ് യുവതി രാഹുലുമായി സാമൂഹ്യമാധ്യമങ്ങളിലൂടെ പരിചയപ്പെട്ടതെന്നും പിന്നീട് പ്രണയം സ്ഥാപിച്ച രാഹുല്‍ വിവാഹബന്ധം വേര്‍പ്പെടുത്താന്‍ നിര്‍ബന്ധിച്ചുവെന്നും യുവതി പരാതിയില്‍ വ്യക്തമാക്കുന്നു.

Jumping into jlbosslink to see what the hype is about. Crossing fingers it’s decent! You can to check it as well: jlbosslink
Alright, Sekabettr, let’s talk turkey. Heard decent things, hopping on to check it out myself. Hoping for a smooth experience and maybe a cheeky win! Check it out here: sekabettr
Okay, PincoOfficialSiteCasino, so this MUST be the actual official Pinco site, right? Easier to trust this than the 2025 version! Checking to see what they’ve got: pincoofficialsitecasino