കോഴിക്കോട്: സംസ്ഥാനത്ത് വിദ്വേഷ പ്രചാരണം നടത്തുന്നവർക്കെതിരെ സർക്കാർ കർശന നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് മുസ്ലിം ലീഗ്.ർഗീയതയിലൂടെ രാഷ്ട്രീയ നേട്ടം കൊയ്യാൻ സർക്കാർ ശ്രമിക്കുകയാണെന്നും പ്രമേയത്തിൽ ആരോപിക്കുന്നു.വെള്ളാപ്പള്ളി നടേശന്റെ പേര് നേരിട്ട് പറയാതെയായിരുന്നു പ്രമേയം. തെറ്റായ കാര്യങ്ങൾ പ്രചരിപ്പിക്കുന്നവർക്ക് അനാവശ്യ പ്രശസ്തി നൽകേണ്ടതില്ലെന്നാണ് പാർട്ടിയുടെ വിശദീകരണം.
കേന്ദ്ര സർക്കാരിന് സമാനമായി കേരള സർക്കാരും പ്രതിപക്ഷ നേതാക്കളെ വേട്ടയാടുകയാണെന്നും ഇത് ജനാധിപത്യ വിരുദ്ധമാണെന്നും ലീഗ് കുറ്റപ്പെടുത്തി.
വോട്ടർ പട്ടികയിലെ ക്രമക്കേടുകൾ തടയാൻ ജനുവരി 10-ന് പഞ്ചായത്ത് തലങ്ങളിൽ ജാഗ്രതാ ക്യാമ്പുകൾ സംഘടിപ്പിക്കാൻ തീരുമാനിച്ചു.
ബിജെപി സ്വാധീന മേഖലകളിൽ അനർഹർ പട്ടികയിൽ കയറിക്കൂടുന്നുവെന്നും സിപിഎം മേഖലകളിൽ അർഹരായവർ പുറത്താക്കപ്പെടുന്നുവെന്നും ബിഎൽഒമാരെ ഉപയോഗിച്ച് സിപിഎം രാഷ്ട്രീയക്കളി നടത്തുകയാണെന്നും പി.എം.എ. സലാം ആരോപിച്ചു.
വരുന്ന തിരഞ്ഞെടുപ്പിനുള്ള സീറ്റ് വിഭജനം ജനുവരി 15-നകം പൂർത്തിയാക്കാൻ യുഡിഎഫിനോട് ലീഗ് ആവശ്യപ്പെടും.നിലവിലെ സാഹചര്യത്തിൽ കൂടുതൽ സീറ്റുകൾക്ക് ലീഗിന് അർഹതയുണ്ടെന്നാണ് പാർട്ടിയുടെ നിലപാട്.ചില ജില്ലകളിൽ സീറ്റുകൾ വെച്ചുമാറുന്നതിനെക്കുറിച്ച് കോൺഗ്രസുമായി ചർച്ച നടത്തും.വിജയസാധ്യതയ്ക്കാണ് മുൻഗണന. മത്സരിക്കുന്ന കാര്യത്തിൽ ‘ടേം’ വ്യവസ്ഥകളിൽ നിലവിൽ തീരുമാനമൊന്നുമില്ലെന്നും പാർട്ടി ആവശ്യപ്പെട്ടാൽ ആരും മത്സരിക്കുമെന്നും ജനറൽ സെക്രട്ടറി വ്യക്തമാക്കി.
