ദില്ലി: മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം മുഹമ്മദ് അസ്ഹറുദ്ദീൻ തെലങ്കാനയിൽ മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു. മുഖ്യമന്ത്രിയായ രേവന്ത് റെഡ്ഡിയുടെ നേതൃത്വത്തിലുള്ള സർക്കാരിലാണ് അസ്ഹർ മന്ത്രിസഭയിൽ ഇടം പിടിച്ചത്. രാജ്ഭവനിൽ ഗവർണർ ജിഷ്ണു ദേവ് ശർമ്മയാണ് സത്യവാചകം ചൊല്ലിക്കൊടുത്തത്. രേവന്ത് റെഡ്ഡി മന്ത്രിസഭയിലെ ഏക മുസ്ലിം പ്രതിനിധിയാണ് അസ്ഹറുദ്ദീൻ. ജൂബിലിഹിൽസ് ഉപതെരഞ്ഞെടുപ്പിന് മുന്നോടിയായാണ് കോൺഗ്രസ് ഈ നീക്കം നടത്തിയിരിക്കുന്നത്. തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ലംഘിച്ച നടപടിയാണിതെന്നാരോപിച്ച് ബിജെപി ശക്തമായ വിമർശനവുമായി രംഗത്തെത്തി. വിഷയത്തിൽ തെരഞ്ഞെടുപ്പ് കമ്മീഷണർക്ക് പരാതി നൽകുമെന്ന് ബിജെപി അറിയിച്ചു. ബിആർഎസ് എംഎൽഎയുടെ മരണത്തെ തുടർന്ന് ഉപതെരഞ്ഞെടുപ്പ് നടക്കുന്ന ജൂബിലിഹിൽസ് മണ്ഡലത്തിൽ ഏകദേശം 30 ശതമാനം മുസ്ലിം വോട്ടർമാരാണ് ഉള്ളത്.Mohammad Azharuddin sworn in as minister in Revanth Reddy’s cabinet
