കാസര്‍ഗോഡ്: കാസർഗോഡ് ആസിഡ് കഴിച്ച ഓട്ടോ ഡ്രൈവർ മരിച്ചു. ബേത്തൂർപ്പാറ, പള്ളഞ്ചിയിലെ അനീഷാണ് മരിച്ചത്.Auto driver dies after consuming acid in Kasaragod
ചൊവ്വാഴ്ച വൈകുന്നേരം അനീഷ് ഓടിച്ച ഓട്ടോയ്ക്ക് പിന്നിൽ കാർ ഇടിച്ചുണ്ടായ അപകടത്തിൽ മൂന്ന് വിദ്യാർത്ഥികൾക്ക് പരിക്കേറ്റിരുന്നു. സംഭവം നടന്നത് ബേത്തൂർപ്പാറ–പള്ളഞ്ചി റോഡിലാണ്. ബേത്തൂർപ്പാറ ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ പ്ലസ് വൺ വിദ്യാർത്ഥികളായ ശ്രീഹരി, അതുൽ, ആദർശ് എന്നിവർക്കാണ് പരിക്കേറ്റത്.
പരുക്ക് ഗുരുതരമാണെന്ന് കരുതിയ അനീഷ് അതിക്രമമായ മാനസിക സമ്മർദ്ദത്തിലാകുകയായിരുന്നു. തുടർന്ന് ഓട്ടോയിൽ ഉണ്ടായിരുന്ന ആസിഡ് കുടിച്ചതായി പൊലീസ് സംശയിക്കുന്നു. അനീഷിനെ ഉടൻ കുടുംബാംഗങ്ങൾ മംഗളൂരു സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ചികിത്സയ്ക്കിടെ ഇന്ന് രാവിലെ മരണം സംഭവിച്ചു.
അപകടത്തിൽ കുട്ടികൾക്ക് സാധാരണ പരിക്കുകൾ മാത്രമേ ഉണ്ടായിരുന്നുള്ളു. ബജ ആർട്സ് ആൻഡ് സയൻസ് കോളജ് അധ്യാപകൻ ബെനറ്റ് ഓടിച്ച കാറാണ് ഓട്ടോയിൽ ഇടിച്ചത്. ഓട്ടോ ഭാഗികമായി തകർന്നിരുന്നു.
