
തിരുവനന്തപുരം: കേരളത്തിലെ മധ്യവേനലവധി മാറ്റുന്നതിനേക്കുറിച്ച് ചർച്ച നടത്താൻ തയ്യാറാണെന്ന് വിദ്യാഭ്യാസമന്ത്രി വി. ശിവൻകുട്ടി അറിയിച്ചു. നിലവിൽ ഏപ്രിൽ-മെയ് മാസങ്ങളിലാണ് വേനൽക്കാല അവധി, എന്നാല്‍ കേരളത്തിൽ ജൂൺ-ജൂലൈ മാസങ്ങളിലാണ് കനത്ത മഴയെന്നത് പരിഗണിച്ച് അവധി മാസങ്ങളിൽ മാറ്റം കൊണ്ടുവരുന്നതിനെക്കുറിച്ച് ചര്‍ച്ച ചെയ്യാമെന്നും ചര്ച്ചകളിനു ശേഷം അന്തിമ തീരുമാനം എടുക്കുമെന്നും മന്ത്രി വ്യക്തമാക്കി.Education Minister says ready to discuss mid-summer vacation change
അവധിയിൽ മാറ്റം ആവശ്യപ്പെടുന്നത് വ്യക്തിപരമായ അഭിപ്രായമാണെന്നും അദ്ദേഹം വ്യക്തമാക്കി. വിഷയത്തിൽ വിവിധ സംഘടനാ പ്രതിനിധികളുമായി ചർച്ചയ്ക്ക് സർക്കാർ തയ്യാറാണെന്നും മന്ത്രി കൂട്ടിച്ചേർത്തു.
അതേസമയം, സ്കൂളുകളുടെ സമയക്രമം രാവിലെ 9.45 മുതൽ വൈകിട്ട് 4.15 വരെയാക്കി ക്രമീകരിക്കാൻ സർക്കാർ തീരുമാനിച്ചിരിക്കുകയാണ്. ഹൈക്കോടതി നിർദേശപ്രകാരം സ്കൂൾ സമയം അരമണിക്കൂർ കൂട്ടാനാണ് ഈ നീക്കം. എന്നാൽ, പുതിയ സമയക്രമം മദ്രസ അധ്യയനത്തെ ബാധിക്കുമെന്ന ആവശ്യം ചില സംഘടനകൾ മുന്നോട്ടുവച്ചു. ഇതേത്തുടർന്ന്, ബന്ധപ്പെട്ട മതസംഘടനകളുമായി ഇതുസംബന്ധിച്ച് സർക്കാർ വിശദമായി സംവദിച്ചതായി മന്ത്രി പറഞ്ഞു.