പോത്തുകല്ല് (മലപ്പുറം): നിലമ്പൂർ എംഎൽഎയായി വെള്ളിയാഴ്ച സത്യപ്രതിജ്ഞ ചെയ്യാനിരുന്ന ആര്യാടൻ ഷൗക്കത്തിന്റെ യാത്രയിൽ നാടകീയമായ തടസം. കാട്ടാനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട ആദിവാസി ബില്ലിയുടെ മൃതദേഹത്തോടൊപ്പം ഡിങ്കി ബോട്ടിൽ സഹയാത്രക്കാരനായിരുന്ന ഷൗക്കത്ത്, മടങ്ങുമ്പോൾ കാട്ടിൽ കുടുങ്ങി.MLA Aryadan Shoukat gets stuck in the forest after his dinghy breaks down
മഞ്ചേരി മെഡിക്കൽ കോളേജിൽ പോസ്റ്റുമോർട്ടത്തിന് ശേഷം ബില്ലിയുടെ മൃതദേഹം വ്യാഴാഴ്ച ഉച്ചയ്ക്ക് രണ്ട് മണിയോടെ ചാലിയാറിനക്കരെ വാണിയമ്പുഴ ഉന്നതിയിലേക്ക് എത്തിച്ചപ്പോഴാണ് പ്രശ്നമുണ്ടായത്. തിരികെ പോകുന്നതിനായി തയ്യാറെടുത്ത ഡിങ്കി ബോട്ടിന്റെ എഞ്ചിൻ തകരാറിലായതോടെയാണ് അപ്രതീക്ഷിതമായി സംഘം കാട്ടിൽ കുടുങ്ങുന്നത്. ആ സമയത്ത് ഷൗക്കത്തിനൊപ്പം പോലീസ്, ഫയര്‍ഫോഴ്സ്, വനംവകുപ്പ് ഉദ്യോഗസ്ഥരും ഉണ്ടായിരുന്നു.
ബോട്ടിന്റെ എഞ്ചിൻ പ്രവർത്തിക്കാതെ ഇരുന്ന സാഹചര്യത്തിൽ തിരികെ പോകാനായില്ല. രണ്ട് ബോട്ടുകളുടെയും എഞ്ചിനുകൾ തകരാറിലായതായാണ് ലഭിച്ച വിവരം.
ഇതിനിടയിൽ ഷൗക്കത്തിന് തിരുവനന്തപുരത്തേക്ക് രാത്രി യാത്ര ചെയ്യേണ്ടതുണ്ടായിരുന്നു. രാത്രി 9.30-ന് രാജ്യറാണി എക്സ്പ്രസ്സിനായി ടിക്കറ്റ് ബുക്ക് ചെയ്തിരിക്കുന്നത്. കൂടാതെ, ഇയാൾ പങ്കെടുക്കേണ്ടിരുന്ന കൊണ്ടോട്ടിയിലെ മാർത്തോമ കോളേജിലും സ്കൂളിലും യു.ഡി.എഫ്. സംഘടിപ്പിച്ച പരിപാടികളും പുതിയ സാഹചര്യത്തിൽ മാറ്റിവച്ചിരിക്കുകയാണ്.
