
ടെഹ്റാൻ: അമേരിക്ക നടത്തിയ വ്യോമാക്രമണത്തിൽ ഇറാന്റെ പ്രധാന ആണവ കേന്ദ്രങ്ങൾക്ക് വലിയ നാശനഷ്ടമുണ്ടായതായി സ്ഥിരീകരിച്ചു. രാജ്യത്തെ പ്രധാന ആണവ കേന്ദ്രങ്ങളായ ഫോർദോ, നതാൻസ്, ഇസ്ഫഹാൻ എന്നിവക്ക് സാരമായ നാശമുണ്ടായെന്നാണ് ഇറാന്റെ വിദേശകാര്യ വക്താവ് ഇസ്മായിൽ ബാഗെയിയുടെ വിശദീകരണം. ഒരു അന്താരാഷ്ട്ര മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം വെളിപ്പെടുത്തിയത്.American attack: Heavy damage to Iran’s nuclear facilities
പുലർച്ചെ നടന്ന ആക്രമണത്തിൽ അമേരിക്കൻ വ്യോമസേനയുടെ ബി–2 സ്റ്റെൽത്ത് ബോംബർ വിമാനങ്ങളാണ് പങ്കെടുത്തത്. ഭൂഗർഭ ആണവ കേന്ദ്രങ്ങൾ തകർക്കാനായി ജിബിയു–57 ബങ്കർ ബസ്റ്റർ ബോംബുകൾ ആണ് ഉപയോഗിച്ചത്. ‘ഓപ്പറേഷൻ മിഡ്നൈറ്റ് ഹാമർ’ എന്ന പേരിലാണ് ആക്രമണം നടന്നത്. ഏഴ് ബി–2 ബോംബർമാർ ഫോർദോ, നതാൻസ്, ഇസ്ഫഹാൻ എന്നിവ ലക്ഷ്യമാക്കി ആക്രമണം നടത്തി.
ഇസ്ഫഹാനിലെ ആണവസൗകര്യങ്ങൾതിരുവായി അമേരിക്കൻ അന്തർവാഹിനിയിൽ നിന്നുള്ള ടോമഹോക് മിസൈലുകളും പ്രയോഗിച്ചുവെന്നാണ് റിപ്പോർട്ടുകൾ. ഏകദേശം 25 മിനിറ്റോളം നീണ്ടുനിന്ന ആക്രമണത്തിനുശേഷമാണ് വിമാനങ്ങൾ തിരികെ മടങ്ങിയത്. ഇതുവരെ നടന്നതിൽ ഏറ്റവും വലിയ ബി–2 ബോംബർ ആക്രമണമാണിതെന്ന് സൈനിക നിരീക്ഷകർ വിലയിരുത്തുന്നു.