തൃശൂർ: തമിഴ്നാട്ടിലെ വാൽപ്പാറയിൽ പുലി പിടികൂടിയ നാല് വയസ്സുകാരിയെ കണ്ടെത്താൻ നടത്തിയ തെരച്ചിൽ വീണ്ടും ആരംഭിച്ചു. പ്രത്യേക പരിശീലനം നേടിയ പൊലീസ് നായയെ സ്ഥലത്ത് എത്തിച്ചിട്ടുണ്ട്. വനംവകുപ്പും പൊലീസും നാട്ടുകാരുമടങ്ങിയ സംഘം ചേർന്നാണ് തെരച്ചിൽ നടത്തുന്നത് .Search continues for child killed by leopard in Valparai
ജാർഖണ്ഡ് സ്വദേശികളായ മനോജ് കുന്ദയും മോനിക്കയും തമ്മിലുള്ള ദമ്പതികളുടെ മകൾ റൂസ്നിയയാണ് കാണാതായത്. കഴിഞ്ഞ ദിവസം വൈകിട്ട് നാല് മണിയോടെയായിരുന്നു കുട്ടിയെ പുലി പിടികൂടിയത്.
മൂന്ന് മക്കളുമായെത്തിയ മനോജ്–മോണിക്ക ദമ്പതികൾ കഴിഞ്ഞ ഞായറാഴ്ച തൊഴിലിനായി ഈ മേഖലയിലേക്ക് എത്തിയിരുന്നു. അമ്മ പൈപ്പിൽ നിന്ന് വെള്ളം എടുക്കുന്നതിനിടെയാണ് വീട്ടുമുറ്റത്ത് കളിക്കുകയായിരുന്ന കുട്ടിയെ തേയിലത്തോട്ടത്തിൽ നിന്നെത്തിയ പുലി പിടികൂടിയത്. തോട്ടം തൊഴിലാളികൾ ബഹളം വച്ചെങ്കിലും പുലി കുട്ടിയുമായി കാട്ടിനകത്തേക്ക് കടന്നുകളഞ്ഞു.
ഇതിനുമുമ്പും ഈ പ്രദേശത്ത് പുലി ആക്രമിച്ച സംഭവങ്ങൾ ഉണ്ടായിട്ടുണ്ട്. വനമേഖലയോട് ചേര്‍ന്നതും മഴയും കാറ്റും അടങ്ങിയ പ്രതിക്കൂല കാലാവസ്ഥയും തെരച്ചിലിന് ബുദ്ധിമുട്ടുണ്ടാക്കുകയാണ്. ഇന്ന് രാവിലെ തെരച്ചിൽ പുനരാരംഭിക്കുകയായിരുന്നു.
