തിരുവനന്തപുരം: ഭാരതാംബയുടെ ചിത്രത്തെ ചൊല്ലി വീണ്ടും ഗവർണർ- സർക്കാർ പോര്. രാജ്ഭവനിൽ സംഘടിപ്പിച്ച സ്കൗട്ട് ആൻഡ് ഗൈഡ്സ് സർട്ടിഫിക്കേറ്റ് വിതരണ പരിപാടിയിൽ ഭാരതാംബയുടെ ചിത്രം വെച്ചതിനെ ചൊല്ലിയാണ് പുതിയ വിവാദം. പരിപാടിയിൽ ഭാരതാംബ ചിത്രം വെച്ചതിനെ തുടർന്ന് വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടി പരിപാടി ബഹിഷ്കരിച്ചിരുന്നു. പരിപാടിയുടെ ഷെഡ്യൂളിൽ ഭാരതാംബ ചിത്രത്തിൽ പുഷ്പാർച്ചന നടത്തുമെന്ന് ഇല്ലായിരുന്നുവെന്നു താൻ ചെല്ലുമ്പോൾ ചിത്രത്തിൽ പൂ ഇടുന്ന ചടങ്ങ് കണ്ടുവെന്ന് മന്ത്രി പറയുന്നു.
മന്ത്രി ചടങ്ങ് ബഹിഷ്കരിച്ചതിന് പിന്നാലെ വി. ശിവൻകുട്ടിക്കെതിരെ വാർത്താക്കുറിപ്പ് ഇറക്കി രാജ്ഭവൻ. വിദ്യാഭ്യാസ മന്ത്രി പ്രോട്ടോക്കോൾ ലംഘിച്ചെന്നും ഗവർണ്ണറെ മന്ത്രി അപമാനിച്ചെന്നും വാർത്താക്കുറിപ്പ് ആരോപിക്കുന്നു. പരിപാടിയിൽ നിന്ന് ഇറങ്ങിപ്പോയത് അറിയിച്ചില്ല. മന്ത്രി ചെയ്തത് തെറ്റായ കീഴ് വഴക്കമാണെന്നും രാജ് ഭവൻ വാർത്താക്കുറിപ്പ് പറയുന്നു.

അതേസമയം, ഭരണഘടനക്ക് വിരുദ്ധമായ ചിത്രങ്ങളോ പ്രതീകങ്ങളോ സർക്കാർ പരിപാടികളിൽ ഉപയോഗിക്കാൻ പാടില്ലെന്നാണ് സർക്കാർ നിലപാടെന്ന് മന്ത്രി വി.ശിവൻകുട്ടി വ്യക്തമാക്കി. ഇക്കാര്യം മുഖ്യമന്ത്രി തന്നെ ഇന്നലെ വ്യക്തമാക്കിയിട്ടുണ്ടെന്നും ശിവൻകുട്ടി പറഞ്ഞു.
നേരത്തെ പരിസ്ഥിതി ദിനത്തിൽ രാജ് ഭവൻ സംഘടിപ്പിച്ച പരിപാടിയിൽ ഭാരതാംബയുടെ ചിത്രം ഉപയോഗിച്ചത് വിവാദമായിരുന്നു. ഇതേ തുടർന്ന് കൃഷി മന്ത്രി പി.പ്രസാദ് പരിപാടി ബഹിഷ്കരിച്ചിരുന്നു. ഇതിനുപിന്നാലെ ഇത്തരം ചിത്രങ്ങൾ ഔദ്യോഗിക പരിപാടികളിൽ പാടില്ലെന്നാണ് സർക്കാർ നിലപാടെന്നായിരുന്നു മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞത്. ഇതിനുപിന്നാലെയാണ് വീണ്ടും ഭാരതാംബയുടെ ചിത്രത്തെ ചുറ്റിപ്പറ്റി പുതിയ വിവാദം ഉടലെടുത്തിരിക്കുന്നത്.