കൊളംബോയില്‍ നിന്ന് മുംബൈയിലേക്ക് പോകുകയായിരുന്ന സിംഗപ്പൂർ ചരക്ക് കപ്പലിലാണ് തീപിടിത്തം സംഭവിച്ചത്. കപ്പലില്‍ ഏകദേശം 40 പേര് ഉണ്ടായിരുന്നുവെന്നാണ് ആദ്യ വിവരം. ഇതില്‍ 22 പേര് ജീവനക്കാരാണ്. 18 പേര് സുരക്ഷയ്ക്കായി കടലിലേക്ക് ചാടി.4 കാണാനില്ലെന്നും റിപ്പോർട്ടുണ്ട്. അപകടത്തിൽപ്പെട്ട കപ്പലിൽ ഇന്ത്യാക്കാരില്ലെന്നാണ് വിവരം. ചൈനീസ്, മ്യാൻമർ, ഇന്തോനേഷ്യൻ, തായ്ലാന്ഡ് സ്വദേശികളാണ് അപകടത്തിൽപ്പെട്ട കപ്പലിൽ ഉണ്ടായിരുന്നത്.
തീപിടിച്ചതിനെത്തുടര്‍ന്ന് കപ്പലില്‍ നിരവധി പൊട്ടിത്തെറികള്‍ ഉണ്ടായതായി റിപ്പോര്‍ട്ടുകള്‍ പറയുന്നു. കപ്പലില്‍ ഏകദേശം 650 കണ്ടെയ്നറുകള്‍ ഉണ്ടായിരുന്നുവെന്നും, ഇതില്‍ 50ഓളം കടലിലേക്കാണ് വീണതെന്നുമാണ് പ്രാഥമിക നിഗമനം.
ഇതിനിടെ, രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കായി കോസ്റ്റ്ഗാര്‍ഡിന്റെയും നേവിയുടെയും കപ്പലുകളും ഡോണിയര്‍ വിമാനങ്ങളും സംഭവസ്ഥലത്തേക്ക് പുറപ്പെട്ടിട്ടുണ്ട്.കോഴിക്കോട് തീരത്ത് നിന്നും 144 കിലോമീറ്റർ വടക്ക് പടിഞ്ഞാറ് ഉൾക്കടലിലാണ് അപകടത്തിൽ പെട്ടത്. കപ്പലിലെ തൊഴിലാളികളെ കേരള തീരത്ത് എത്തിച്ചാൽ ചികിത്സ നൽകാൻ ആവശ്യമായ തയ്യാറെടുപ്പ് നടത്താൻ എറണാകുളം, കോഴിക്കോട് ജില്ലാ കളക്ടർമാർക്ക് നിർദേശം നൽകാൻ മുഖ്യമന്ത്രി പിണറായി വിജയൻ സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയോട് വ്യക്തമാക്കിയിട്ടുണ്ട്.
