മോഹൻലാൽ നായകനായ പുതിയ ചിത്രം തുടരും ഒടിടിയിൽ പ്രദർശനം ആരംഭിച്ചിരിക്കുകയാണ്. തിയേറ്ററിൽ മികച്ച സ്വീകാര്യത ലഭിച്ച സിനിമയ്ക്ക് ഒടിടിയിലും മികച്ച അഭിപ്രായം തന്നെയാണ് ലഭിക്കുന്നത്. ഒടിടി റിലീസിന് പിന്നാലെ മോഹൻലാലിന്റെ അഭിനയ മുഹൂർത്തങ്ങൾ ആരാധകർ ആഘോഷമാക്കുകയും ചെയ്യുന്നുണ്ട്. ഇപ്പോഴിതാ ഒടിടി റിലീസിന് പിന്നാലെയും ചിത്രത്തിന് തിയേറ്ററിൽ മികച്ച ബുക്കിംഗ് ലഭിക്കുന്നു എന്ന റിപ്പോർട്ട് ആണ് പുറത്തുവരുന്നത്.
ഞായറാഴ്ച ദിവസമായ ഇന്നലെ തിയേറ്ററുകളിൽ തുടരുമിന് മികച്ച ബുക്കിംഗ് ആണ് ലഭിച്ചത്. പല തിയേറ്ററുകളും നിറഞ്ഞ സദസ്സോടെയായിരുന്നു പ്രദർശനം നടത്തിയത്. ഒടിടി റിലീസിനെത്തുടർന്ന് ചില തിയേറ്ററുകളിൽ നിന്നും സിനിമ പിൻവലിച്ചിരുന്നു. വളരെ കുറച്ച് തിയേറ്ററുകളിൽ മാത്രമാണ് ഇപ്പോൾ സിനിമയുള്ളത്. തിങ്കളാഴ്ചയും സിനിമയ്ക്ക് നല്ല ബുക്കിംഗ് ലഭിക്കുമെന്ന സൂചനയാണ് വരുന്നത്. അതേസമയം, ഒടിടിയിൽ സിനിമ കത്തിക്കയറുകയാണ്. തമിഴ്, തെലുങ്ക് പ്രേക്ഷകരിൽ നിന്നും സിനിമയ്ക്ക് മികച്ച അഭിപ്രായമാണ് ലഭിക്കുന്നത്. മോഹൻലാൽ ഞെട്ടിച്ചെന്നും മലയാള സിനിമ വീണ്ടും അത്ഭുതപ്പെടുത്തുകയാണെന്നുമാണ് കമന്റുകൾ.
ഒടിടിയിൽ മോഹൻലാലിന്റെ തൂക്കിയടി, ഒപ്പം തിയേറ്ററിലും; സ്ട്രീമിങ്ങിന് ശേഷവും ഹൗസ്ഫുൾ ഷോയുമായി ‘തുടരും’
തമിഴ്, തെലുങ്ക് പ്രേക്ഷകരിൽ നിന്നും സിനിമയ്ക്ക് മികച്ച അഭിപ്രായമാണ് ലഭിക്കുന്നത്.
മോഹൻലാൽ നായകനായ പുതിയ ചിത്രം തുടരും ഒടിടിയിൽ പ്രദർശനം ആരംഭിച്ചിരിക്കുകയാണ്. തിയേറ്ററിൽ മികച്ച സ്വീകാര്യത ലഭിച്ച സിനിമയ്ക്ക് ഒടിടിയിലും മികച്ച അഭിപ്രായം തന്നെയാണ് ലഭിക്കുന്നത്. ഒടിടി റിലീസിന് പിന്നാലെ മോഹൻലാലിന്റെ അഭിനയ മുഹൂർത്തങ്ങൾ ആരാധകർ ആഘോഷമാക്കുകയും ചെയ്യുന്നുണ്ട്. ഇപ്പോഴിതാ ഒടിടി റിലീസിന് പിന്നാലെയും ചിത്രത്തിന് തിയേറ്ററിൽ മികച്ച ബുക്കിംഗ് ലഭിക്കുന്നു എന്ന റിപ്പോർട്ട് ആണ് പുറത്തുവരുന്നത്.
ലാലേട്ടന് ചെക്ക് വെക്കാൻ ആരുമില്ല, ഒടിടിയിലും ഒന്നാമൻ; തമിഴ്, തെലുങ്ക് പ്രേക്ഷകരുടെ മനം കവർന്ന് തുടരും
ലാലേട്ടന് ചെക്ക് വെക്കാൻ ആരുമില്ല, ഒടിടിയിലും ഒന്നാമൻ; തമിഴ്, തെലുങ്ക് പ്രേക്ഷകരുടെ മനം കവർന്ന് തുടരും
ഞായറാഴ്ച ദിവസമായ ഇന്നലെ തിയേറ്ററുകളിൽ തുടരുമിന് മികച്ച ബുക്കിംഗ് ആണ് ലഭിച്ചത്. പല തിയേറ്ററുകളും നിറഞ്ഞ സദസ്സോടെയായിരുന്നു പ്രദർശനം നടത്തിയത്. ഒടിടി റിലീസിനെത്തുടർന്ന് ചില തിയേറ്ററുകളിൽ നിന്നും സിനിമ പിൻവലിച്ചിരുന്നു. വളരെ കുറച്ച് തിയേറ്ററുകളിൽ മാത്രമാണ് ഇപ്പോൾ സിനിമയുള്ളത്. തിങ്കളാഴ്ചയും സിനിമയ്ക്ക് നല്ല ബുക്കിംഗ് ലഭിക്കുമെന്ന സൂചനയാണ് വരുന്നത്. അതേസമയം, ഒടിടിയിൽ സിനിമ കത്തിക്കയറുകയാണ്. തമിഴ്, തെലുങ്ക് പ്രേക്ഷകരിൽ നിന്നും സിനിമയ്ക്ക് മികച്ച അഭിപ്രായമാണ് ലഭിക്കുന്നത്. മോഹൻലാൽ ഞെട്ടിച്ചെന്നും മലയാള സിനിമ വീണ്ടും അത്ഭുതപ്പെടുത്തുകയാണെന്നുമാണ് കമന്റുകൾ.
വില്ലനെ അവതരിപ്പിച്ച പ്രകാശ് വർമയുടെ പ്രകടനം ഞെട്ടിച്ചെന്നും തമിഴിൽ പോലും ഇത്തരമൊരു വില്ലനെ കണ്ടിട്ട് കുറെ കാലമായി എന്നും അഭിപ്രായങ്ങളുണ്ട്. ചിത്രത്തിലെ ആക്ഷൻ സീനുകൾക്കും മോഹൻലാൽ – ശോഭന റൊമാന്റിക് സീനുകൾക്കും കയ്യടി ലഭിക്കുന്നുണ്ട്. ദൃശ്യം പോലെ അത്ഭുതപ്പെടുത്തിയ സിനിമയാണ് തുടരുമെന്നും മോഹൻലാൽ ഒരു കംപ്ലീറ്റ് തന്നെയാണെന്നും സിനിമ കണ്ടവർ സോഷ്യൽ മീഡിയയിൽ കുറിക്കുന്നുണ്ട്. തിയേറ്ററിൽ വിജയമാകുന്ന സിനിമകൾ ഒടിടിയിലെത്തുമ്പോൾ വിമർശനങ്ങൾക്ക് വിധേയരാകുന്ന പതിവ് രീതിയെകളെ മറികടന്നാണ് സിനിമ സ്ട്രീമിങ്ങിലും മികച്ച അഭിപ്രായം സ്വന്തമാക്കുന്നത്.