നിലമ്പൂർ :കേരള രാഷ്ട്രീയം ഏറെ ഉറ്റുനോക്കിയ അൻവറിന്റെ നിലപാടിൽ വ്യക്തത വന്നിരിക്കുന്നു. നിലമ്പൂരിലെ ഉപതിരഞ്ഞെടുപ്പിൽ മത്സരിക്കാൻ ആഗ്രഹമുണ്ടെന്നും അതിനുള്ള ശേഷി തനിക്ക് ഇല്ലെന്നും 5 പൈസ പോലും ഇല്ലാത്ത അവസ്ഥയാണ് തനിക്കെന്നും പി വി അൻവർ വാർത്താ സമ്മേളനത്തിൽ വെളിപ്പെടുത്തി.
വി ഡി സതീശൻ നയിക്കുന്ന യുഡിഎഫിലേക്ക് ഇല്ലെ. എല്ലാം അവസാനിച്ചു. .തൻറെ കൂടെയുള്ളത് നിത്യ വൃത്തിക്കായി ജോലി ചെയ്യുന്ന സാധാരണക്കാരാണ്. പലകോണിൽ നിന്നും മത്സരിക്കാൻ ആവശ്യം ഉയർന്നിട്ടുണ്ട്.അതിനുള്ള ശേഷി ഇപ്പോൾ തനിക്കില്ലെന്നും വികാരാധീരനായി അൻവർ വ്യക്തമാക്കി.
യുഡിഎഫ് പ്രവേശനം താൻ ആവശ്യപ്പെട്ടതല്ല. മറിച്ച് പി കെ കുഞ്ഞാലിക്കുട്ടി അടക്കമുള്ള മുതിർന്ന നേതാക്കൾ തന്നോട് ഇങ്ങോട്ട് ആവശ്യപ്പെട്ടതാണ് യുഡിഎഫ് പ്രവേശനം. നിങ്ങൾ ഒറ്റയ്ക്ക് നടത്തേണ്ട പോരാട്ടമല്ല ഇതെന്നും ജനങ്ങളുടെ ആവശ്യമാണ് താങ്കൾ ഉയർത്തുന്നതെന്നും അവർ പറഞ്ഞിരുന്നു.കോൺഗ്രസ് നേതൃത്വം ഒറ്റക്കെട്ടായി പി വി അൻവർ യുഡിഎഫിലേക്ക് വരണമെന്ന് ആഗ്രഹം പ്രകടിപ്പിച്ചതാണ് എന്നാൽ ഒരാളുടെ പിടിവാശി മൂലം അത് നടക്കുന്നില്ല.മലയോര മേഖലയിൽ അടക്കം വനം വന്യജീവി മൃഗശല്യം രൂക്ഷമാകുമ്പോൾ ഇപ്പോൾ പറയപ്പെട്ട സ്ഥാനാർഥികളെ ആരെയും അവിടങ്ങളിലേക്ക് കണ്ടിട്ടില്ല. ജനങ്ങളുടെ ആവശ്യം ഉന്നയിക്കാൻ ആരും മുന്നോട്ടു വന്നിട്ടില്ല.എൽഡിഎഫ് സ്ഥാനാർത്ഥിയായി പ്രഖ്യാപിക്കപ്പെട്ട എം സ്വരാജ് പിണറായിസത്തിൻ്റെ ഏറ്റവും വലിയ വക്താവാണെന്നും അൻവർ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.
എനിക്ക് വേണ്ടി ഇനി ആരും ആരെയും കാലു പിടിക്കരുത് എന്ന് അൻവർ ആവശ്യപ്പെട്ടു.
