മലപ്പുറം: നിലമ്പൂർ ഉപതിരഞ്ഞെടുപ്പിൽ യു.ഡി.എഫ് സ്ഥാനാർത്ഥി ആര്യാടൻ ഷൗക്കത്തിൻ്റെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ശക്തമായ പിന്തുണയാണ് വിവിധ മേഖലകളിൽ നിന്നും ലഭിച്ചുകൊണ്ടിരിക്കുന്നത്. വിവിധ രാഷ്ട്രീയ, സാമൂഹിക രംഗത്തെ ആളുകളുടെ സജീവ പങ്കാളിത്തം കൊണ്ട് പ്രചാരണത്തിന് കൂടുതൽ ഊര്‍ജ്ജം നേടിയിരിക്കുന്നു.
നിലമ്പൂർ മണ്ഡലത്തിൽ കഴിഞ്ഞ ദിവസങ്ങളിൽ നടന്ന യു.ഡി.എഫ് പൊതുയോഗങ്ങൾക്കും ക്യാമ്പയിൻ പ്രവർത്തനങ്ങൾക്കും വലിയ ജനപങ്കാളിത്തം കണ്ടിരുന്നു. പ്രദേശത്തെ യുവാക്കളുടെ സജീവവും ആത്മാർഥവുമായ പങ്കാളിത്തമാണ് പ്രചാരണത്തിന് കൂടുതൽ ഊർജ്ജം നൽകിയിരിക്കുന്നത്. ഓരോ വാര്‍ഡുകളിലും ആര്യാടൻ ഷൗക്കത്തിൻ്റെ തിരഞ്ഞെടുപ്പ് സന്ദേശം ജനങ്ങളിലേക്ക് എത്തിക്കാൻ പ്രവർത്തകർ നിരന്തര പരിശ്രമത്തിലാണ്.
പ്രചാരണത്തിനിടെ വീടുകളില്‍ നേരിട്ട് എത്തിയും, പൊതു ഇടങ്ങളിലെ ചെറുകൂട്ടായ്മകളിലൂടെയും സ്ഥാനാർത്ഥിയുടെ ആവിശ്യങ്ങളും സന്ദേശങ്ങളും ജനങ്ങളിലേക്ക് എത്തിക്കുകയാണ്. “നമ്മുടെ മേഖലയെ മുന്നോട്ടു നയിക്കാൻ ഒരേ ഒരു വിശ്വസ്തമായ പ്രതിനിധിയാണുള്ളത്, അതാണ് ആര്യാടൻ ഷൗക്കത്ത്,” എന്നാണ് പ്രവർത്തകർ പറയുന്നത്.
രാവിലെ ആരംഭിക്കുന്ന പ്രചാരണ പ്രവർത്തനങ്ങൾ രാത്രി വരെ തുടരുന്നു. സ്ത്രീകൾ മുതൽ മുതിർന്ന പൗരന്മാർ വരെ ഈ പ്രചാരണ പ്രവർത്തനത്തിൽ പങ്കാളികളാകുന്നതും ശ്രദ്ധേയമാണ്.
സോഷ്യൽ മീഡിയ വഴിയുള്ള പ്രചരണവും യു.ഡി.എഫ് കാമ്പുകളിൽ നിന്ന് സജീവമായുണ്ട്.
