
മലപ്പുറം :നിലമ്പൂർ ഉപതിരഞ്ഞെടുപ്പിൽ എൽഡിഎഫ് സ്ഥാനാർത്ഥിയായി സിപിഎം സംസ്ഥാന കമ്മിറ്റി അംഗവും മുൻ എംഎൽഎയുമായ എം സ്വരാജിനെ എൽ.ഡി.എഫ് പ്രഖ്യാപിച്ചിരിക്കുന്നു.
ഏറെ അനിശ്ചിതത്വങ്ങൾക്കൊടുവിൽ ഇന്ന് ചേർന്ന സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് ആണ് ഈ നിർണായക തീരുമാനം പ്രഖ്യാപിച്ചത്.
സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ നടത്തിയ വാർത്താസമ്മേളനത്തിലാണ് ഈ നിർണായക പ്രഖ്യാപനം ഉണ്ടായത്.
നിലമ്പൂർ ഉപതിരഞ്ഞെടുപ്പിൽ പൊതുസ്വതന്ത്രന്മാരെ പരീക്ഷിക്കാൻ സിപിഎം ശ്രമിച്ചിരുന്നുവെങ്കിലും മലപ്പുറം ജില്ലാ കമ്മിറ്റിയുടെ നിർദ്ദേശപ്രകാരം ആണ് എം സ്വരാജിന്റെ പേരിലേക്ക് പാർട്ടിയെത്തുന്നത്.
ഇതോടുകൂടി നിലമ്പൂരിൽ അൻവറിനെയും യുഡിഎഫിനെയും നേരിടാൻ സിപിഐഎം നേരിട്ട് ഇറങ്ങുകയാണ്.
നിലമ്പൂരിന്റെ രാഷ്ട്രീയ ചരിത്രം മറ്റൊരു ശക്തമായ പോരാട്ടത്തിന് കൂടി എം സ്വരാജിന്റെ സ്ഥാനാർഥിത്വത്തോട് കൂടി സാക്ഷ്യം വഹിക്കുകയാണ്.
എൽഡിഎഫിനും സിപിഐഎമ്മിനും ഏറെ വേരോട്ടമുള്ള നിലമ്പൂർ നിയോജകമണ്ഡലം നിലനിർത്തുക എന്ന അഭിമാനകരമായ ലക്ഷ്യത്തിലേക്ക് സിപിഎം എത്തിച്ചേർന്നിരിക്കുന്നു എന്ന് വേണം കരുതാൻ .
എം സ്വരാജിന്റെ സ്ഥാനാർത്ഥത്തോട് കൂടി എൽഡിഎഫ് യുഡിഎഫ് തമ്മിൽ കനത്ത പോരാട്ടം നടക്കും എന്നാണ് രാഷ്ട്രീയ വൃത്തങ്ങൾ കരുതുന്നത്. നിലമ്പൂർ ഉപതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് സി.പി.എം എം.സ്വരാജിനെ നേരെ തന്നെ ചുമതലയേൽപ്പിരുന്നു. ഇന്ന് തന്നെ എം.സ്വരാജിൻ്റെ റോഡ് ഷോയോട് കൂടി സ്വരാജിനെ ഔദ്യോഗികമായി എൽ.ഡി.എഫ് പ്രവർത്തകർ വരവേൽക്കും.