ന്യൂഡൽഹി: ശശി തരൂരിന്റെ മോദി അനുകൂല പ്രസ്താവനകൾ കോൺഗ്രസിന് വീണ്ടും തലവേദനയായിരിക്കെ, നേതാവിനെതിരെ എങ്ങനെ മുന്നോട്ട് പോകണമെന്ന് പാർട്ടിക്ക് കൃത്യമായ ധാരണയില്ല. മോദിയെ അനുകൂലിച്ച് നിരന്തരമായി സംസാരിക്കുന്ന തരൂരിനെതിരെ മുഖം നോക്കാതെ അച്ചടക്ക നടപടിക്ക് വിധേയനാക്കണമെന്ന് ഒരു വിഭാഗം മുതിർന്ന നേതാക്കൾ ആവശ്യപ്പെടുന്നുണ്ടെങ്കിലും, അതുവഴി തരൂരിന് ദൗത്യബോധമുള്ള വിമർശകന്റെ രൂപം നൽകേണ്ട ആവശ്യമില്ലെന്നാണ് മറ്റൊരു പക്ഷം അഭിപ്രായപ്പെടുന്നത്.
പഹൽഗാമിൽ നടന്ന ഓപ്പറേഷൻ സിന്ദൂർ ഗ്ലോബൽ മിഷൻ പരിപാടിയിൽ സംസാരിച്ച തരൂർ, ഇന്ത്യയിലെ സ്ത്രീകളുടെ സിന്ദൂരം മായ്ച്ചവർക്കെതിരെ പ്രധാനമന്ത്രി മോദി ശക്തമായി പ്രതികരിച്ചുവെന്നും, ഓപ്പറേഷൻ സിന്ദൂർ അത്യാവശ്യമായ നടപടിയാണെന്നും അഭിപ്രായപ്പെട്ടു. ഇതോടെ കോൺഗ്രസ് പാർട്ടിക്കുള്ളിലെ തർക്കം വീണ്ടും പരസ്യമായി.
തരൂരിന്റെ നിലപാടിനെ വിമർശിച്ച് കോൺഗ്രസ് നേതാവായ ഉദിത് രാജ് കൂർച്ച വാക്കുകളിലാണ് പ്രതികരിച്ചത്. നരേന്ദ്ര മോദിയെക്കുറിച്ച് പോലും ബിജെപി നേതാക്കൾ പറയാത്ത വാക്കുകളാണ് തരൂർ ഉപയോഗിക്കുന്നതെന്നും, ഇത്തരമൊരു സമീപനം ബിജെപിയുടെ വക്താക്കളുടെ കാര്യക്ഷമതയെ പോലും മറികടക്കുന്നതാണെന്നും അദ്ദേഹം ആരോപിച്ചു.
ഇതിനിടെ, തരൂരിന് പിന്തുണയുമായി ബിജെപിയും രംഗത്തെത്തി. പ്രധാനമന്ത്രിയുടെ വിദേശദൗത്യങ്ങൾക്കെതിരെ സംസാരിക്കാൻ പാർട്ടി എംപിമാരെ നിർബന്ധിക്കുകയാണോ കോൺഗ്രസിന്റെ നയം എന്നായിരുന്നു കേന്ദ്രമന്ത്രി കിരൺ റിജിജുവിന്റെ ചോദ്യം. രാജ്യത്തോടുള്ള സ്നേഹത്തിൽ കോൺഗ്രസ് എത്രമാത്രം വിശ്വാസ്യത പുലർത്തുന്നുവെന്നതിനെ കുറിച്ചും അദ്ദേഹം പരോക്ഷമായി ചോദിച്ചു.
ഇത് ആദ്യമായല്ല തരൂർ ഇത്തരമൊരു നിലപാട് സ്വീകരിക്കുന്നത്. പഹൽഗാം ആക്രമണത്തിന് ശേഷം, പാകിസ്ഥാനുമായി മോദി നടത്തിയ വെടിനിർത്തൽ ധാരണയെ സംശയാതീതമായി പിന്തുണച്ചത് മുതലായ നിരവധി അവസരങ്ങളിൽ തരൂർ പാർട്ടിയുടെ പൊതുനിലപാടിൽ നിന്ന് വ്യത്യസ്തമായ അഭിപ്രായങ്ങൾ പങ്കുവെച്ചിട്ടുണ്ട്. ആമേരിക്കയുടെ സമ്മർദ്ദം നേരിടാൻ ഇന്ദിരാ ഗാന്ധിയുടെ പ്രധാനമന്ത്രിത്വം കാലത്ത് ഇന്ത്യക്ക് കഴിഞ്ഞതെന്ന പ്രസ്താവനയെ പരാമർശിച്ച് നടത്തിയ കോൺഗ്രസിന്റെ വിമർശനം തരൂർ തുറന്നുപറഞ്ഞ് തളളിയിരുന്നു.
തരൂരിനെ കേന്ദ്രസർക്കാർ വിദേശ ദൗത്യ സംഘത്തിലേക്ക് ഉൾപ്പെടുത്തിയതും വലിയ വിവാദമാവുകയും, കോൺഗ്രസിന്റെ ശുപാർശകൾ അവഗണിച്ച കേന്ദ്രസർക്കാർ താന്ത്രികമായി തീരുമാനമെടുത്തതിൽ പാർട്ടി പ്രതിസന്ധിയിലാകുകയും ചെയ്തിരുന്നു. എന്നാൽ അതിനുശേഷം തന്നെ കോൺഗ്രസ് മനമില്ലാ മനസ്സോടെ തരൂരിന്റെ പങ്കാളിത്തം അംഗീകരിക്കുകയായിരുന്നു.
ഈ പശ്ചാത്തലത്തിൽ, തരൂരിനെ ‘തള്ളണോ കൊള്ളണോ’ എന്ന ചോദ്യത്തിന് കോൺഗ്രസ് ഇപ്പോഴും മറുപടി തേടുന്നുവെന്ന് വ്യക്തമാകുന്നു. ഇതേസമയം ബി.ജെ.പി നേതൃത്വം തരൂരിൻ്റെ നീക്കങ്ങളെ കരുതലോടെയാണ് നിരീക്ഷിക്കുന്നത്. അമേരിക്കയിലെ ഇന്ത്യൻ അംബാസിഡർ സ്ഥാനമടക്കം വലിയ സ്ഥാനങ്ങളാണ് ബി.ജെ.പി തരൂരിന് വേണ്ടി ഓഫർ ചെയ്ത്ട്ടുള്ളതെന്നാണ് വിവരം.
