ന്യൂഡൽഹി: സിബിഎസ്ഇ പ്ലസ് ടു പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. 88.39% ആണ് ആകെ വിജയശതമാനം. ഏറ്റവും കൂടുതൽ വിജയ ശതമാനം വിജയവാഡ (99.60%) മേഖലയിലാണ്. രണ്ടാം സ്ഥാനത്ത് തിരുവനന്തപുരം മേഖലയാണ്. യുപിയിടെ പ്രയാഗ്രാജാണ് ഏറ്റവും പിന്നിൽ. 70.53% ആണ് ഇവിടത്തെ വിജയശതമാനം.
ചൊവ്വാഴ്ച ഉച്ചയ്ക്ക് 12 മണിയോടെ സിബിഎസ്ഇയുടെ ഔദ്യോഗിക വെബ്സൈറ്റ് വഴി ഫലം അറിയാൻ സാധിക്കും. വിശദ വിവരങ്ങൾക്കായി സിബിഎസ്ഇയുടെ ഔദ്യോഗിക വെബ്സൈറ്റായ cbse.gov.in cbseresults.nic.in, results.cbse.nic.in എന്നിവ സന്ദർശിക്കുക
