റെഡ് ബോൾ ക്രിക്കറ്റിൽ നിന്ന് വിരമിക്കാനുള്ള താത്പര്യം വിരാട് കോഹ്ലി നേരത്തെ ബിസിസിഐയെ അറിയിച്ചിരുന്നു
രോഹിത് ശർമ ടെസ്റ്റ് ക്രിക്കറ്റിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ചതിന്റെ ആഘാതത്തിൽ നിൽക്കുകയാണ് ഇന്ത്യൻ ക്രിക്കറ്റ് ലോകം. അതിനിടയിലായിരുന്നു റെഡ് ബോൾ ക്രിക്കറ്റിൽ നിന്ന് വിരമിക്കാനുള്ള താത്പര്യം ഇന്ത്യയുടെ ബാറ്റിങ് ഇതിഹാസം വിരാട് കോഹ്ലി ബിസിസിഐയെ അറിയിച്ചത്. ഇപ്പോഴിതാ ടെസ്റ്റ് ക്രിക്കറ്റിൽ നിന്നുള്ള വിരമിക്കൽ പ്രഖ്യാപിച്ചിരിക്കുകയാണ് വിരാട് കോഹ്ലി.
ജൂണിൽ നടക്കാനിരിക്കുന്ന അഞ്ചു മത്സരങ്ങളുടെ ഇംഗ്ലണ്ട് പര്യടനത്തിന് മുന്നോടിയായാണ്, വിരാട് കോഹ്ലി തിങ്കളാഴ്ച ടെസ്റ്റ് ക്രിക്കറ്റിൽ നിന്ന് വിരമിക്കുകയാണെന്ന് ക്രിക്കറ്റ് ലോകത്തെ അറിയിച്ചത്.
‘ടെസ്റ്റ് ക്രിക്കറ്റിൽ ഞാൻ ആദ്യമായി ബാഗി ബ്ലൂ ധരിച്ചിട്ട് 14 വർഷമായി. സത്യം പറഞ്ഞാൽ, ഈ ഫോർമാറ്റ് എന്നെ എങ്ങൊട്ടൊക്കെ കൊണ്ടുപോകുമെന്ന് ഒരിക്കലും സങ്കൽപ്പിച്ചിരുന്നില്ല. ഈ ഫോർമാറ്റ് എന്നെ പരീക്ഷിച്ചു, എന്നെ രൂപപ്പെടുത്തി, ജീവിതത്തില്‍ പലതും പഠിപ്പിച്ചു,” കോഹ്ലി ഇൻസ്റ്റാഗ്രാം ഹാൻഡിൽ എഴുതി.
