വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് കോടികള്‍ തട്ടിപ്പ് നടത്തിയ കേസിൽ പ്രതിയായ ടേക്ക് ഓഫ് ഓവർസീസ് എജ്യുക്കേഷനൽ കൺസൽട്ടൻസി ഉടമ കാർത്തിക പ്രദീപിന് ഡോക്ടർ ലൈസൻസ് ഇല്ലെന്ന് പൊലീസ്. കാർത്തിക യുക്രെയ്നിൽ പഠനം നടത്തിയെങ്കിലും എംബിബിഎസ് കോഴ്സ് പൂർത്തിയാക്കിയതായോ കേരളത്തിൽ രജിസ്ട്രേഷൻ നേടിയതായോ രേഖകളില്ലെന്ന് പൊലീസ് അറിയിച്ചു. കേസിൽ ഒരു കോടിയുടെ തട്ടിപ്പ് നടന്നതായാണ് പൊലീസിന്റെ കണ്ടെത്തല്‍. തട്ടിപ്പ് നടത്തിയ പണം എവിടേക്ക് മാറ്റിയെന്ന് കണ്ടെത്താനുള്ള ശ്രമത്തിലാണ് പൊലീസ്.
