

വനം വകുപ്പിന് തിരിച്ചടി. പുലിപ്പല്ലുമായി ബന്ധപ്പെട്ട് വനം വകുപ്പ് എടുത്ത കേസിൽ റാപ്പർ വേടന് ജാമ്യം അനുവദിച്ച് കോടതി. പെരുമ്പാവൂർ ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് ജാമ്യം അനുവദിച്ചത്. അന്വേഷണവുമായി സഹകരിക്കാമെന്ന് വേടൻ കോടതിയെ അറിയിച്ചു