തിരുവനന്തപുരം: ക്രിമിനൽ അഭിഭാഷകൻ ബിജു ആന്റണി ആളൂർ (ബി എ ആളൂർ) അന്തരിച്ചു. കൊച്ചിയിലെ ലിസി ആശുപത്രിയിലായിരുന്നു അന്ത്യം. വൃക്ക സംബന്ധമായ രോഗങ്ങളെ തുടർന്ന് ചികിത്സയിലായിരുന്നു.പ്രമാദമായ നിരവധി കേസുകളിൽ പ്രതിഭാഗം അഭിഭാഷകനായിരുന്നു. സൗമ്യ വധക്കേസിൽ പ്രതി ഗോവിന്ദച്ചാമിക്ക് വേണ്ടി ഹാജരായി. ഇലന്തൂർ ഇരട്ട നരബലി കേസിൽ പ്രതിഭാഗം അഭിഭാഷകനായിരുന്നു. തൃശൂർ എരുമപ്പെട്ടി സ്വദേശിയാണ്.
